Categories: Film News

‘ദസറയിലെ’ഡിലീറ്റ് ചെയ്ത രംഗത്തിന് കീർത്തി സുരേഷ് ഡബ്ബ് ചെയ്യുന്ന വീഡിയോ വൈറലാകുന്നു!!

നാനിയും കീർത്തി സുരേഷും ഒന്നിച്ച സിനിമയാണ് ‘ദസറ’. റിലീസ് ചെയ്ത് രണ്ടാം വാരത്തിലും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് ‘ദസറ.ശ്രീകാന്ത് ഒഡേലയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് ദസറ. ഇതുവരെ ചിത്രം 110 കോടി കളക്ഷൻ നേടിയെന്നാണ് പുതിയ റിപ്പോർട്ട്.

അടുത്തിടെ സിനിമയിൽ നിന്ന് നീക്കം ചെയ്ത ഒരു രംഗം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. കീർത്തി അവതരിപ്പിച്ച വെണ്ണേല, മറ്റൊരു പുരുഷനായ സൂരിയെ (ദീക്ഷിത് ഷെട്ടി) സ്‌നേഹിക്കുന്നുവെന്ന് അറിയാമെങ്കിലും, ധരണി (നാനി )യുമായുള്ള വിവാഹത്തിന് എങ്ങനെ സമ്മതിക്കുമെന്ന് അമ്മയോട് ചോദിക്കുന്നതാണ് ഡിലീറ്റ് ചെയ്ത സീനിൽ കാണിക്കുന്നു. ഈ സമയത്ത്,സൂരി മരിച്ചുവെന്ന് വെണ്ണലയെ അറിയിക്കാൻ സൂരിയുടെ അമ്മ വീട്ടിലേക്ക് വരുന്നു. ഈ രംഗമാണ് സിനിമയിൽ നിന്ന് ഡിലീറ്റ് ചെയ്തത്.

 

സിനിമയിലെ ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഒടിടി റിലീസിനിടയിലെങ്കിലും ഈ ഭാഗം ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്നിരുന്നു. ഇപ്പോഴിതാ, കീർത്തി സുരേഷും ഡിലീറ്റ് ചെയ്ത സീനിന്റെ ഡബ്ബിംഗ് വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് കീർത്തി. ”ഡിലീറ്റ് ചെയ്ത സീനിന്റെ ഡബ്ബിംഗിലേക്ക് ഒരു ഒളിഞ്ഞുനോട്ടം. തീവ്രമായ ഒരു സീൻ ഡബ്ബ് ചെയ്യുമ്പോൾ എന്നെ ആകെ ടെൻഷനാക്കി നോക്കൂ” എന്നാണ് താരം അടിക്കുറിപ്പ് നൽകിയത്. 65 കോടി ബജറ്റിലെത്തിയ ദസറ ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമ്മിച്ചത്.

 

Aiswarya Aishu