റിലീസിന് മുന്‍പേ വിവാദത്തില്‍പ്പെട്ട ചിത്രമാണ് ദി കേരളാ സ്റ്റോറി. കേരളത്തിലെ യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സാമൂഹിക- രാഷ്ട്രീയ രംഗത്തുള്ളവര്‍ ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിവാദങ്ങള്‍ക്കിടയിലും ബോക്സോഫീസില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് കേരളാ സ്റ്റോറി.
ഇപ്പോഴിതാ വിവാദങ്ങള്‍ക്കിടെ റിലീസ് ചെയ്ത ദി കേരള സ്റ്റോറി 200 കോടിയിലേക്ക് കുതിക്കുകയാണ്. 150 കോടിയും കടന്നിരിക്കുകയാണ് നിലവിലെ കലക്ഷന്‍. ചിത്രം തിയ്യേറ്ററിലെത്തി 12 ദിവസം പിന്നിടുമ്പോഴാണ് ഈ റെക്കോര്‍ഡ് നേട്ടം.
വെള്ളി 12.35 കോടി, ശനി 19.50 കോടി, ഞായര്‍ 23.75 കോടി, തിങ്കള്‍ 10.30 കോടി, ചൊവ്വ 9.65 കോടി എന്നിങ്ങനെ ആണ് ചിത്രത്തിന്റെ കലക്ഷന്‍. മൊത്തത്തില്‍ ഇതിനകം 156.69 കോടി ചിത്രം സ്വന്തമാക്കി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തരത്തിലാണെങ്കില്‍ ചിത്രം ഇതിനോടകം തന്നെ 200 കോടി നേടുനെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 14ന് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. 2023-ലെ ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രമെന്ന റെക്കോര്‍ഡാണ് ദി കേരള സ്റ്റോറി നേടിയിരിക്കുന്നത്. പത്താന് ആണ് ഈ വര്‍ഷത്തെ കലക്ഷനില്‍ ഒന്നാമത്.