റോക്കി ഭായി എന്ന കഥാപാത്രത്തിലൂടെ തെന്നിദ്യൻ സിനിമയെ ഇളക്കി മറിച്ച നടനായിരുന്നു യഷ് . കെജിഎഫ് ന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. കന്നഡ സിനിമയിലെ സകലകാല റെക്കോര്‍ഡുകളും തിരുത്തി കുറിച്ചായിരുന്നു കെജിഎഫ് തരംഗമുണ്ടാക്കിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന യഷും ഭാര്യ രാധികയുമെല്ലാം പങ്കുവെക്കുന്ന പോസ്റ്റുകള്‍ അതിവേഗം തരംഗമാവാറുണ്ട്. ഇപ്പോഴിതാ സമാനമായൊരു ചിത്രമാണ് വൈറലാവുന്നത്. മകളെ എടുത്ത് നില്ക്കുന്നൊരു ചിത്രമായിരുന്നു യഷ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
മകളുടെ തല മൊട്ട അടിച്ചിരിക്കുകയാണ് താരം. ശേഷം ഇരുവരും തമ്മില്‍ നടക്കുന്നൊരു സംഭാഷണം പോലെയാണ് ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ഡാഡി ഇത് വേനല്‍ക്കാലമാണെന്ന് എനിക്ക് അറിയാം. പക്ഷെ ഇത് അതിന് വേണ്ടിയുള്ള ഹെയര്‍ കട്ട് അല്ലെന്ന് എനിക്ക് അറിയാമെന്ന് യഷിനോട് മകള്‍ പറയുന്നു. അത് സത്യമാണെന്ന് ഡാഡിയും സമ്മതിച്ചിരിക്കുകയാണ്.
ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2016 ലായിരുന്നു യഷും രാധികയും വിവാഹിതാരവുന്നത്. 2018 ഡിസംബറില്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മകള്‍ക്ക് ആറ് മാസം പ്രായമായപ്പോഴാണ് തനിക്ക് രണ്ടാമതും കുഞ്ഞ് ജനിക്കാന്‍ പോവുന്ന കാര്യം യഷ് വെളിപ്പെടുത്തിയത്. അയ്ര (AYRA) എന്നാണ് കുഞ്ഞിന്റെ പേര്. മകള്‍ക്ക് ആറ് മാസം പ്രായമായപ്പോഴായിരുന്നു തങ്ങള്‍ക്ക് രണ്ടാമതും കുഞ്ഞ് ജനിക്കാന്‍ പോവുന്ന കാര്യം താരദമ്ബതികള്‍ അറിയിച്ചത്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…