‘ഗ്രാമങ്ങളുടെ ഇന്ത്യ നമ്മള്‍ കണ്ടെത്തണം’ ‘ഖജുരാഹോ ഡ്രീംസി’ന്റെ ടീസര്‍ പുറത്തിറങ്ങി

അര്‍ജുന്‍ അശോകന്‍- ശ്രീനാഥ് ഭാസി ചിത്രം ‘ഖജുരാഹോ ഡ്രീംസിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അര്‍ജുന്‍ അശോകന്‍, ധ്രുവന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതിയ തലമുറയുടെ കാഴ്ചപ്പാടുകള്‍ക്കൊപ്പം അവതരിപ്പിക്കപ്പെടുന്ന ചിത്രമാണ് ‘ഖജുരാഹോ ഡ്രീംസ്’. സോഹന്‍ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, നേഹാ സക്‌സേന എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളാണ്.

സമൂഹത്തിലെ വ്യത്യസ്ത തലങ്ങളില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നാലു ചെറുപ്പക്കാര്‍. ഒറ്റ മനസ്സുമായി ജീവിക്കുന്ന ഇവര്‍ക്കൊപ്പം ‘ലോല’ എന്ന പെണ്‍കുട്ടിയും കടന്നു വരുന്നു. സ്വാതന്ത്ര്യം അതിന്റെ പാരമ്യതയില്‍ ആഘോഷിക്കുകയും ലിംഗഭേദമില്ലാതെ സൗഹൃദം പങ്കിടുകയും ചെയ്യുന്ന പെണ്‍കുട്ടിയാണ് ‘ലോല’. മധ്യപ്രദേശിലെ ഖജുരാഹോ എന്ന ക്ഷേത്രത്തിന്റേയും അതിനോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തിന്റെയും പ്രത്യേകതകള്‍ കേട്ട് അങ്ങോട്ടു യാത്ര തിരിക്കുകയാണ് ഈ സംഘം. അവിടേക്കുള്ള ഇവരുടെ യാത്രയും അതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളും തരണം ചെയ്ത ഖജുരാഹോയിലെത്തുന്നതോടെ പുതിയ വഴിത്തിരിവിലേക്കും നയിക്കപ്പെടുന്നു. ഈ സംഭവങ്ങള്‍ തികഞ്ഞ നര്‍മ്മത്തിലൂടെയും ഒപ്പം ഏറെ ഉദ്വേഗത്തോടെയും അവതരിപ്പിക്കുകയാണ് ചിത്രം.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ മനോജ് വാസുദേവാണ് സംവിധാനം ചെയ്യുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദ്ഷയാണ്. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ് പ്രതാപന്‍ കല്ലിയൂര്‍, സിന്‍ജോ ഒറ്റത്തെക്കല്‍. കോസ്റ്റും ഡിസൈന്‍ അരുണ്‍ മനോഹര്‍. ഹരി നാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കലാസംവിധാനം മോഹന്‍ ദാസ് ആണ്. പ്രദീപ് നായര്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. പിആര്‍ഒ വാഴൂര്‍ ജോസ്.

Gargi

Recent Posts

സഹോദരിയുടെ കല്ല്യാണത്തിന് പോലും സദ്യ കഴിച്ചിട്ടില്ല, അതാണ് തന്റെ നിലപാട്- ഗോകുല്‍ സുരേഷ്

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഗോകുല്‍ സുരേഷ്. അടുത്തിടെ താരം നടത്തിയ തുറന്നുപറച്ചിലുകള്‍ ശ്രദ്ധേയമായിരുന്നു. അച്ഛന്റെ രാഷ്ട്രീയത്തിനെ വിമര്‍ശിക്കുന്നവര്‍ക്കും താരം ശക്തമായ…

3 mins ago

യു ആര്‍ സോ സ്‌പെഷ്യല്‍…മമിതയ്ക്ക് ഹൃദയം നിറച്ച് പിറന്നാളാശംസകള്‍ നേര്‍ന്ന് അഖില

പ്രേമലുവിലൂടെ തെന്നിന്ത്യയുടെ മുഴുവന്‍ ഹൃദയം കവര്‍ന്ന നായികയാണ് മമിത ബൈജു. റീനുവിലൂടെ തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയായി മമിത മാറി.…

8 mins ago

ദൈവം അനുഗ്രഹിച്ചാല്‍ ഉടന്‍ നടക്കും-കുഞ്ഞാറ്റ

ആരാധകരേറെയുള്ള താരപുത്രിയാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. സിനിമയിലേക്കെത്തിയിട്ടില്ലെങ്കിലും സോഷ്യലിടത്ത് സജീവമാണ് കുഞ്ഞാറ്റ. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോയ്ക്കുമെല്ലാം നിരവധി ആരാധകരുണ്ട്.…

9 mins ago

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

10 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

11 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

11 hours ago