‘ഗ്രാമങ്ങളുടെ ഇന്ത്യ നമ്മള്‍ കണ്ടെത്തണം’ ‘ഖജുരാഹോ ഡ്രീംസി’ന്റെ ടീസര്‍ പുറത്തിറങ്ങി

അര്‍ജുന്‍ അശോകന്‍- ശ്രീനാഥ് ഭാസി ചിത്രം ‘ഖജുരാഹോ ഡ്രീംസിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അര്‍ജുന്‍ അശോകന്‍, ധ്രുവന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.…

അര്‍ജുന്‍ അശോകന്‍- ശ്രീനാഥ് ഭാസി ചിത്രം ‘ഖജുരാഹോ ഡ്രീംസിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അര്‍ജുന്‍ അശോകന്‍, ധ്രുവന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതിയ തലമുറയുടെ കാഴ്ചപ്പാടുകള്‍ക്കൊപ്പം അവതരിപ്പിക്കപ്പെടുന്ന ചിത്രമാണ് ‘ഖജുരാഹോ ഡ്രീംസ്’. സോഹന്‍ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, നേഹാ സക്‌സേന എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളാണ്.

സമൂഹത്തിലെ വ്യത്യസ്ത തലങ്ങളില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നാലു ചെറുപ്പക്കാര്‍. ഒറ്റ മനസ്സുമായി ജീവിക്കുന്ന ഇവര്‍ക്കൊപ്പം ‘ലോല’ എന്ന പെണ്‍കുട്ടിയും കടന്നു വരുന്നു. സ്വാതന്ത്ര്യം അതിന്റെ പാരമ്യതയില്‍ ആഘോഷിക്കുകയും ലിംഗഭേദമില്ലാതെ സൗഹൃദം പങ്കിടുകയും ചെയ്യുന്ന പെണ്‍കുട്ടിയാണ് ‘ലോല’. മധ്യപ്രദേശിലെ ഖജുരാഹോ എന്ന ക്ഷേത്രത്തിന്റേയും അതിനോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തിന്റെയും പ്രത്യേകതകള്‍ കേട്ട് അങ്ങോട്ടു യാത്ര തിരിക്കുകയാണ് ഈ സംഘം. അവിടേക്കുള്ള ഇവരുടെ യാത്രയും അതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളും തരണം ചെയ്ത ഖജുരാഹോയിലെത്തുന്നതോടെ പുതിയ വഴിത്തിരിവിലേക്കും നയിക്കപ്പെടുന്നു. ഈ സംഭവങ്ങള്‍ തികഞ്ഞ നര്‍മ്മത്തിലൂടെയും ഒപ്പം ഏറെ ഉദ്വേഗത്തോടെയും അവതരിപ്പിക്കുകയാണ് ചിത്രം.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ മനോജ് വാസുദേവാണ് സംവിധാനം ചെയ്യുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദ്ഷയാണ്. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ് പ്രതാപന്‍ കല്ലിയൂര്‍, സിന്‍ജോ ഒറ്റത്തെക്കല്‍. കോസ്റ്റും ഡിസൈന്‍ അരുണ്‍ മനോഹര്‍. ഹരി നാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കലാസംവിധാനം മോഹന്‍ ദാസ് ആണ്. പ്രദീപ് നായര്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. പിആര്‍ഒ വാഴൂര്‍ ജോസ്.