എ. ആര്‍. റഹ്മാന്റെ മകള്‍ ഖദീജയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ആശംസകളുമായി വന്‍ താരനിര!

എ ആർ റഹുമാൻറെ മകൾ ഖദീജയുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. എ ആർ റഹുമാൻറെ മൂത്ത മകളും ആയ ഖദീജ റഹുമാന്റെ വരാനായി എത്തുന്നത് സൗണ്ട് എൻജിനീയർ റിയാസുദ്ധീൻ ഷേക്ക് മുഹമ്മദ് ആണ്. കോവിഡ് നിയന്ദ്രനങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. ഖദീജയാണ് വിവാഹ നിശ്ചയ സമയത്തെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പങ്ക് വെച്ചത്.

വാപ്പച്ചിയും ഉമ്മച്ചിയും കുടുംബ സമേതമായ സന്തോഷ നിമിഷങ്ങൾ ആണ് ഖദീജ കൂടുതലും പങ്ക് വെച്ചത്. വരനെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും ചോദിച്ചാണ് ആരാധകർ എത്തുന്നത്. വരൻ റിയാസിനെ പരിചയപെടുത്തിയാണ് ഖദീജയുടെ പോസ്റ്റ് ആദ്യം എത്തുന്നത്. ഗായിക എന്ന നിലയിൽ നിരവധി ആരാധകരെ സ്വാന്തമാക്കിയിട്ടുണ്ട് ഖദീജ റഹുമാൻ. 2020 ൽ പുറത്തിറങ്ങിയ ഫരീഷ് തോം എന്ന ഗാനം രാജ്യാന്തര പുരസ്കാരം നേടിയിരുന്നു. എ ആർ റഹുമാൻ തന്നെ സംഗീത സംവിധാനവും നിർമ്മാണവും നിർവഹിച്ച ആൽബം ആണ് ഇത്.

പല നാടുകളിൽ തീർത്ഥാടനം തേടുന്ന ഒരു പെൺകുട്ടിയുടെ ശാന്തിക്കായുള്ള പ്രാർത്ഥനയാണ് ഫരീഷ് തോം. വിവാക്കിനിശ്ചയത്തിന് ആശംസകൾ അർപ്പിച്ച് താരങ്ങളും എത്തിയിട്ടുണ്ട്.