ആശ ശരത്തും മകളും ഇനി ബിഗ് സ്‌ക്രീനിലും അമ്മയും മകളും!!! ഖെദ്ധ ടീസര്‍

മിനി സ്‌ക്രീനിലൂടെ എത്തി മലയാള സിനിമയിലെ ശ്രദ്ധേയമായ താരമായി മാറിയയാളാണ് നടി ആശ ശരത്ത്. കുങ്കുമപ്പൂവിലെ ടീച്ചറില്‍നിന്നും ബിഗ് സ്‌ക്രീനില്‍ മികച്ച കഥാപാത്രങ്ങളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മെഗാതാരങ്ങള്‍ക്കൊപ്പം തന്നെ മികച്ച വേഷം തന്നെയാണ് താരത്തിനും ലഭിക്കുന്നത്.

ഇപ്പോഴിതാ ആശ ശരത്തും മകള്‍ ഉത്തര ശരത്തും ആദ്യമായ ഒന്നിക്കുന്ന ചിത്രം ഖെദ്ദയുടെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഉത്തര ശരത്തിന്റെ ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റ ചിത്രം കൂടിയാണ് ഖെദ്ധ.

‘അമ്മ മകള്‍ ബന്ധത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങളും അവിചാരിതമായി കുടുംബ ബന്ധങ്ങളില്‍ സംഭിവിക്കുന്ന ചില വെല്ലുവിളികളുമൊക്കെയാണ് ചിത്രം പറയുന്നത്. നവംബര്‍ അവസാനത്തോടു കൂടി ചിത്രം തിയ്യറ്ററിലെത്തും.

അച്ഛനും അമ്മയും ഏകമകളും അടങ്ങുന്ന ഒരു കൊച്ചുകുടുംബത്തിനെ അടിസ്ഥാനമാക്കി നടക്കുന്ന ഒരു കൊച്ചുകഥയാണ് ഈ സിനിമ. മകള്‍ ചതിയില്‍പെട്ടത് അന്വേഷിക്കാന്‍ വേണ്ടി ഇറങ്ങുന്ന ഒരമ്മ. ഒടുവില്‍ ആ ഖെദ്ദയിലേക്ക് അമ്മയും ചെന്നുവീഴുന്ന സാഹചര്യങ്ങളും അതിന്റെ അന്വേഷണവും ആകാംക്ഷയും ഒക്കെയാണ് സിനിമ പറയുന്നത്.

സവിത എന്ന കേന്ദ്ര കഥാപാത്രമാകുന്നത് ആശാ ശരത്താണ്. മകള്‍ ചിഞ്ചു എന്ന കഥാപാത്രമായി ഉത്തരയും എത്തുന്നു. അച്ഛന്‍ വേഷത്തില്‍ സുധീര്‍ കരമനയാണ്.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുല്‍ നാസര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മനോജ് കാനയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ചടങ്ങില്‍ മനോജ് കാന, ആശ ശരത്ത്, ഉത്തര ശരത്ത്, സ്വാസിക വിജയ്, ഗായത്രി സുരേഷ്, ലക്ഷ്മി ജനാര്‍ദ്ധനന്‍, വിനു വിജയ്, അസ്സോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് അംബുജം, പി ആര്‍ ഒ മഞ്ജു ഗോപിനാഥ് തുടങ്ങി സിനിമ രംഗത്തെ മറ്റു പ്രമുഖരും പങ്കെടുത്തു.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

2 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

3 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

13 hours ago