ആശ ശരത്തും മകളും ഇനി ബിഗ് സ്‌ക്രീനിലും അമ്മയും മകളും!!! ഖെദ്ധ ടീസര്‍

മിനി സ്‌ക്രീനിലൂടെ എത്തി മലയാള സിനിമയിലെ ശ്രദ്ധേയമായ താരമായി മാറിയയാളാണ് നടി ആശ ശരത്ത്. കുങ്കുമപ്പൂവിലെ ടീച്ചറില്‍നിന്നും ബിഗ് സ്‌ക്രീനില്‍ മികച്ച കഥാപാത്രങ്ങളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മെഗാതാരങ്ങള്‍ക്കൊപ്പം തന്നെ മികച്ച വേഷം തന്നെയാണ് താരത്തിനും…

മിനി സ്‌ക്രീനിലൂടെ എത്തി മലയാള സിനിമയിലെ ശ്രദ്ധേയമായ താരമായി മാറിയയാളാണ് നടി ആശ ശരത്ത്. കുങ്കുമപ്പൂവിലെ ടീച്ചറില്‍നിന്നും ബിഗ് സ്‌ക്രീനില്‍ മികച്ച കഥാപാത്രങ്ങളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മെഗാതാരങ്ങള്‍ക്കൊപ്പം തന്നെ മികച്ച വേഷം തന്നെയാണ് താരത്തിനും ലഭിക്കുന്നത്.

ഇപ്പോഴിതാ ആശ ശരത്തും മകള്‍ ഉത്തര ശരത്തും ആദ്യമായ ഒന്നിക്കുന്ന ചിത്രം ഖെദ്ദയുടെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഉത്തര ശരത്തിന്റെ ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റ ചിത്രം കൂടിയാണ് ഖെദ്ധ.

‘അമ്മ മകള്‍ ബന്ധത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങളും അവിചാരിതമായി കുടുംബ ബന്ധങ്ങളില്‍ സംഭിവിക്കുന്ന ചില വെല്ലുവിളികളുമൊക്കെയാണ് ചിത്രം പറയുന്നത്. നവംബര്‍ അവസാനത്തോടു കൂടി ചിത്രം തിയ്യറ്ററിലെത്തും.

അച്ഛനും അമ്മയും ഏകമകളും അടങ്ങുന്ന ഒരു കൊച്ചുകുടുംബത്തിനെ അടിസ്ഥാനമാക്കി നടക്കുന്ന ഒരു കൊച്ചുകഥയാണ് ഈ സിനിമ. മകള്‍ ചതിയില്‍പെട്ടത് അന്വേഷിക്കാന്‍ വേണ്ടി ഇറങ്ങുന്ന ഒരമ്മ. ഒടുവില്‍ ആ ഖെദ്ദയിലേക്ക് അമ്മയും ചെന്നുവീഴുന്ന സാഹചര്യങ്ങളും അതിന്റെ അന്വേഷണവും ആകാംക്ഷയും ഒക്കെയാണ് സിനിമ പറയുന്നത്.

സവിത എന്ന കേന്ദ്ര കഥാപാത്രമാകുന്നത് ആശാ ശരത്താണ്. മകള്‍ ചിഞ്ചു എന്ന കഥാപാത്രമായി ഉത്തരയും എത്തുന്നു. അച്ഛന്‍ വേഷത്തില്‍ സുധീര്‍ കരമനയാണ്.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുല്‍ നാസര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മനോജ് കാനയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ചടങ്ങില്‍ മനോജ് കാന, ആശ ശരത്ത്, ഉത്തര ശരത്ത്, സ്വാസിക വിജയ്, ഗായത്രി സുരേഷ്, ലക്ഷ്മി ജനാര്‍ദ്ധനന്‍, വിനു വിജയ്, അസ്സോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് അംബുജം, പി ആര്‍ ഒ മഞ്ജു ഗോപിനാഥ് തുടങ്ങി സിനിമ രംഗത്തെ മറ്റു പ്രമുഖരും പങ്കെടുത്തു.