Malayalam Article

മലയാളി തിളക്കത്തിൽ ഖേൽര്തന പുരസ്ക്കാരം ; ശ്രീജേഷിനും നീരജ് ചോപ്രയ്ക്കും പുരസ്ക്കാരം

ഖേൽരത്ന പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ഹോക്കി താരം പിആര്‍ ശ്രീജേഷ് ഖേൽരത്ന പുരസ്കാര നിറവിൽ നിൽക്കുകയാണ്. ഇത്തവണത്തെ ഒളിപിക്‌സ് മത്സരത്തിൽ എതിരാളികൾ പായിച്ചുകൊണ്ടുവരുന്ന പന്തുകളെ വളരെ ശ്രദ്ധയോടെ തട്ടിത്തെറിപ്പിച്ച് ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചതിന്റെയും മറ്റും പേരിലാണ് ശ്രീജേഷിന് പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്. സുനിൽ ഛേത്തി, മിത്താലി രാജ്, നീരജ് ചോപ്ര തുടങ്ങിയവ‍ര്‍ ഉള്‍പ്പെടെ 12 പേര്‍ക്കാണ് ഖേൽരത്ന പുരസ്കാരം നല്‍കുന്നത്അവാര്‍ഡ് നിര്‍ണയ സമിതി നല്‍കിയ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അതേപടി അംഗീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വരുന്ന നവംബര്‍ 13നാണ് ഖേൽരത്ന പുരസ്കാരം താരങ്ങള്‍ക്ക് നല്‍കുക. ഇത്തവണത്തെ ഒളിമ്പിക്സ് മത്സരത്തിൽ രാജ്യത്തിന് ആദ്യമായി ഒളിംപിക്സ് സ്വര്‍ണ മെഡൽ കൊണ്ടുവന്ന നീരജ് ചോപ്രയ്ക്കാണ് അത്ലറ്റിക്സ് വിഭാഗത്തിൽ ഖേൽ രത്ന അവാര്‍ഡ് നൽകുന്നത്.രവി കുമാറിന് റെസ്ലിങിലും ബോക്സിങിൽ ലവ്‍‍ലിന ബോര്‍ഗോഹെയ്നും പുരസ്കാരം നല്‍കും. ഫുട്ബോള്‍ താരം സുനിൽ ഛേത്രിയ്ക്കും ഖേൽ രത്ന പുരസ്കാരമുണ്ട് ഇത്തവണ. കഴിഞ്ഞയാഴ്ചയായിരുന്നു ഒളിംപിക്സ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഖേൽരത്ന പുരസ്കാരം നല്‍കാൻ ദേശീയ അവാര്‍ഡ് നിര്‍ണയ സമിതി ശുപാര്‍ശ നല്‍കിയത്. അർഹതപ്പെട്ട കാരങ്ങളിലേക്കാണ് ഇത്തവണ പുരസ്‌ക്കാരങ്ങൾ എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

Aswathy