ഇതാരാ മത്സ്യകന്യകയോ ? വീണ്ടും ഞെട്ടിച്ച് ജാക്കി

കഴിഞ്ഞ ദിവസമായിരുന്നു പാശ്ചാത്യരുടെ തനത് ആഘോഷമായ ഹാലോവീൻ. നിരവധി താരങ്ങളാണ് അവരുടെ ഹാലോവീൻ ആഘോഷ ചിത്രങ്ങളുമായി സമൂഹമാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടത്. പാശ്ചാത്യ ക്രിസ്തുമതവിശ്വാസമനുസരിച്ച് സകലവിശുദ്ധരുടെയും തിരുനാളിന്റെ തലേദിവസമായ ഒക്ടോബർ 31നു വൈകുന്നേരം ഏറെ രാജ്യങ്ങളിൽ കൊണ്ടാടുന്ന ഒരു വാർഷികോത്സവമാണ് ഹാലോവീൻ. അത്തരത്തിൽ കഴിഞ്ഞ ദിവസം ഹാലോവീൻ ദിനത്തിൽ ബോളിവുഡിലെ സൂപ്പർ താരം ജാക്ക്വലിൻ ഫെർണാണ്ടസ് പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മൽസയകന്യകയുടെ രൂപത്തിലാണ് താരം വേഷമിട്ടിരിക്കുന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട് ഏവർക്കും ഹാലോവീൻ ആശംസകൾ അറിയിച്ചിരിക്കുകയാണ് താരം.ഇതിനോടകം തന്നെ നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെയും മേക്കോവറുകളിലൂടെയും ആരാധക മനം കവർന്ന താരമാണ് ജാക്കി. അതുകൊണ്ട് തന്നെ താരത്തിന്റെ ഈ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ശ്രീലങ്കയിൽ നിന്നെത്തി ബോളിവുഡ് സിനിമാലോകത്ത് താഴെത്തായ ഒരിടം കണ്ടെത്തിയ താരമാണ് ജാക്കി.

Aswathy