Film News

ബോളിവുഡിലേക്ക് ചുവടുവച്ച് ലാല്‍!! ‘കില്ലര്‍ സൂപ്പ്’ ട്രെയിലര്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ ലാല്‍. നടനും തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവും വിതരണക്കാരനുമായി എല്ലാ മേഖലയിലും കൈവച്ചിട്ടുള്ള താരമാണ്. ഇപ്പോഴിതാ താരം ബോളിവുഡിലേക്കും ചുവടുവച്ചിരിക്കുകയാണ്. അഭിഷേക് ചൗബേ സംവിധാനം ചെയ്യുന്ന ബ്ലാക് കോമഡി ത്രില്ലര്‍ സീരിസ് ‘കില്ലര്‍ സൂപ്പ്’ലൂടെ താരം ബോളിവുഡിലും ചുവടുറപ്പിക്കുകയാണ്.

മനോജ് ബാജ്‌പേയ്, കൊങ്കണ സെന്‍ ശര്‍മ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. ഭര്‍ത്താവിനെ വകവരുത്തി കാമുകനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ദമ്പതികളായി മനോജും കൊങ്കണ സെന്നും എത്തുന്നത്. മലയാളത്തില്‍ നിന്നും നടി കനി കുസൃതിയും സീരിസില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നാസര്‍, സയാജി ഷിന്‍ഡെ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ജനുവരി 11 നാണ് കില്ലര്‍ സൂപ്പ് റിലീസ് ചെയ്യുന്നത്.

തന്റെ റെസ്റ്റോറന്റ് ലാഭത്തിലാക്കാനുള്ള അന്വേഷണത്തില്‍, കഴിവില്ലാത്ത ഷെഫ് സ്വാതി ഷെട്ടി തന്റെ ഭര്‍ത്താവ് പ്രഭാകറിന് പകരം കാമുകനായ ഉമേഷിനെ കൊണ്ടുവരാന്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. പക്ഷേ, ഒരു ലോക്കല്‍ ഇന്‍സ്‌പെക്ടറും കുറച്ച് അമേച്വര്‍ വില്ലന്മാരും ഇടപെടുമ്പോള്‍, നിരവധി പാചകക്കാര്‍ ചാറു നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Anu B