കഴിഞ്ഞ ദിവസം നടന്ന വനിത അവാര്‍ഡ്സില്‍ നിറഞ്ഞ് നിന്ന താരമാണ് മലയാളത്തിന്റെ മെഗാതാരം മോഹന്‍ലാല്‍. പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് വേദിയില്‍ ആരാധകരെ ഇളക്കിമറിയ്ക്കാറുണ്ട് താരരാജാവ്. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പഠാനിലെ ‘സിന്ദാ ബന്ദാ’ പാട്ടിനുമാണ് താരം മാസ്മരിക ചുവടുകള്‍ വച്ചത്. ലാലേട്ടന്റെ ഗംഭീര പെര്‍ഫോമന്‍സിന് കിങ് ഖാന് തന്നെ കൈയ്യടിയ്ക്കുന്നുണ്ട്.
‘ഈ ഗാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കിയ മോഹന്‍ലാല്‍ സാറിന് നന്ദി. നിങ്ങള്‍ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ചെയ്യാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോകുന്നു. നമ്മള് ഒരുമിച്ചുള്ള ഒരു അത്താഴ വിരുന്നിനായി ഞാന്‍ കാത്തിരിക്കുന്നു’, വീഡിയോ പങ്കുവെച്ച് ഷാരൂഖ് ഖാന് പറഞ്ഞു.
ഷാരൂഖിന്റെ അഭിനന്ദന കുറിപ്പ് റീ ഷെയര്‍ ചെയ്തുകൊണ്ട് മോഹന്‍ലാല്‍ മറുപടിയും കുറിച്ചു.
‘നിങ്ങളെ പോലെ മറ്റാര്‍ക്കും ഇത് ചെയ്യാന്‍ സാധിക്കില്ല. നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി, പിന്നെ… അത്താഴം മാത്രമാണോ? ഒരു സിന്ദാ ബന്ദ സ്റ്റൈല്‍ ബ്രേക്ക് ഫാസ്റ്റ് കൂടിയായാലോ?.’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന വനിത ഫിലിം അവാര്‍ഡ്സ് വേദിയിലായിരുന്നു മോഹന്‍ലാലിന്റെ തകര്‍പ്പന്‍ പ്രകടനം. ജയിലര്‍ സിനിമയിലെ ‘ഹുകും’, പഠാന് സിനിമയിലെ ‘സിന്ദാ ബന്ദാ’ പാട്ടിനും താരരാജാവ് ചുവടുവച്ചിരുന്നു. താരത്തിന്റെ ഡാന്‍സ് വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.