ആരാധക ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്മാന് ചിത്രമാണ് കിങ് ഓഫ് കൊത്ത. ചിത്രത്തിന്റെ പ്രസ് മീറ്റിന്റെ വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. പ്രസ്മീറ്റിനു വേണ്ടി എത്തിയ ഗോകുല്‍ സുരേഷിനെ മുന്നോട്ട് വിളിക്കുന്ന ദുല്‍ഖറിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
പ്രസ് മീറ്റിനെത്തിയ മാധ്യമങ്ങള്‍ ദുല്‍ഖര്‍ സല്‍മാനെ കണ്ടതും ഗോകുലിനെ വിട്ട് ദുല്ഖറിനരികിലേക്ക് പോയി. ദുല്‍ഖറിനൊപ്പം ബോഡി ഗാര്‍ഡുകളും ഉണ്ടായിരുന്നു. ദുല്‍ഖറിന് ചുറ്റും ആളുകള്‍ കൂടിയപ്പോള്‍ ആള്ക്കൂട്ടത്തിനിടയിലായിപ്പോയ ഗോകുല്‍ സുരേഷിനെ ആരും ശ്രദ്ധിച്ചില്ല. ഗോകുലിനെ തഴഞ്ഞ് എല്ലാവരുടെയും ശ്രദ്ധ ദുല്ഖറിലായിരുന്നു.
എന്നാല്‍ പരിപാടിക്കിടെ ഗോകുല്‍ സുരേഷ് പിന്നിലായിപ്പോയെന്ന് ശ്രദ്ധിച്ച ദുല്‍ഖര്‍ സല്മാന്, ഗോകുലിനെ അന്വേഷിക്കുകയാണ്. ഗോകുലിന് വേണ്ടി കാത്തു നിന്ന ശേഷം മുന്നോട്ട് കടത്തിവിട്ടാണ് ദുല്‍ഖര്‍ നടക്കുന്നത്. ദുല്‍ഖറിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചും ഗോകുലിനെ പിന്തുണച്ചും നിരവധി പേരാണ് എത്തുന്നത്.
പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന് അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. ഇതുവരെ കാണാത്ത സ്റ്റൈലിഷ് ലുക്കിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. തിയേറ്ററില്‍ ദൃശ്യവിസ്മയം തീര്‍ക്കുന്ന ഒരു മാസ്സ് എന്റര്ടെയ്നര് ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ദുല്‍ഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിര്‍മിക്കുന്നത് വെഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം വലിയ താര നിരയാണ് അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മാണ സംരഭമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…