മാധ്യമങ്ങള്‍ ദുല്‍ഖറിന് പിന്നാലെ, ഗോകുലിനെ മുന്നോട്ട് വിളിച്ച് ഒപ്പം ചേര്‍ത്ത് ഡിക്യു- വീഡിയോ

ആരാധക ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് കിങ് ഓഫ് കൊത്ത. ചിത്രത്തിന്റെ പ്രസ് മീറ്റിന്റെ വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. പ്രസ്മീറ്റിനു വേണ്ടി എത്തിയ ഗോകുല്‍ സുരേഷിനെ മുന്നോട്ട് വിളിക്കുന്ന ദുല്‍ഖറിന്റെ വീഡിയോയാണ്…

ആരാധക ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് കിങ് ഓഫ് കൊത്ത. ചിത്രത്തിന്റെ പ്രസ് മീറ്റിന്റെ വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. പ്രസ്മീറ്റിനു വേണ്ടി എത്തിയ ഗോകുല്‍ സുരേഷിനെ മുന്നോട്ട് വിളിക്കുന്ന ദുല്‍ഖറിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

പ്രസ് മീറ്റിനെത്തിയ മാധ്യമങ്ങള്‍ ദുല്‍ഖര്‍ സല്‍മാനെ കണ്ടതും ഗോകുലിനെ വിട്ട് ദുല്‍ഖറിനരികിലേക്ക് പോയി. ദുല്‍ഖറിനൊപ്പം ബോഡി ഗാര്‍ഡുകളും ഉണ്ടായിരുന്നു. ദുല്‍ഖറിന് ചുറ്റും ആളുകള്‍ കൂടിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയിലായിപ്പോയ ഗോകുല്‍ സുരേഷിനെ ആരും ശ്രദ്ധിച്ചില്ല. ഗോകുലിനെ തഴഞ്ഞ് എല്ലാവരുടെയും ശ്രദ്ധ ദുല്‍ഖറിലായിരുന്നു.

എന്നാല്‍ പരിപാടിക്കിടെ ഗോകുല്‍ സുരേഷ് പിന്നിലായിപ്പോയെന്ന് ശ്രദ്ധിച്ച ദുല്‍ഖര്‍ സല്‍മാന്‍, ഗോകുലിനെ അന്വേഷിക്കുകയാണ്. ഗോകുലിന് വേണ്ടി കാത്തു നിന്ന ശേഷം മുന്നോട്ട് കടത്തിവിട്ടാണ് ദുല്‍ഖര്‍ നടക്കുന്നത്. ദുല്‍ഖറിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചും ഗോകുലിനെ പിന്തുണച്ചും നിരവധി പേരാണ് എത്തുന്നത്.

പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. ഇതുവരെ കാണാത്ത സ്റ്റൈലിഷ് ലുക്കിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. തിയേറ്ററില്‍ ദൃശ്യവിസ്മയം തീര്‍ക്കുന്ന ഒരു മാസ്സ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ദുല്‍ഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിര്‍മിക്കുന്നത് വെഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം വലിയ താര നിരയാണ് അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മാണ സംരഭമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.