Film News

‘സോഷ്യൽ മീഡിയയിൽ ഫോട്ടോ ഇടുമ്പോൾ റേറ്റ് എത്രയാണെന്ന് ചോദിക്കും, ഞാൻ കരയും’; വെളിപ്പെടുത്തി കിരൺ റാത്തോഡ്

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത താരമാണ് നടി കിരൺ റാത്തോഡ്. എന്തു കാര്യമാണെങ്കിലും തുറന്ന് പറയുന്ന രീതിയാണ് താരത്തിനുള്ളത്. ആരാധകരുമായി ജീവിതത്തിലെ പല രഹസ്യങ്ങളും താരം മുമ്പ് പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ കരിയറിലും ജീവിതത്തിലും സംഭവിച്ച ചില കാര്യങ്ങൾ കൂടെ തുറന്നു പറയുകയാണ് കിരൺ.

‘നല്ല സിനിമകൾ നിരസിച്ചു. ആ സമയത്ത് ഒരു വിഡ്ഢിയുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിച്ച്‌ ജീവിക്കാനാണ് ആഗ്രഹിച്ചത്. ജീവിതത്തിലെ മോശം തീരുമാനമായിരുന്നു അത്. ആ ബന്ധം തകരുകയായിരുന്നു. ബിക്കിനി ധരിക്കുന്നത് തെറ്റായി കാണുന്നില്ല. ചിലപ്പോൾ അത് അഡ്ജസ്റ്റ്മെന്റുകളേക്കാൾ നല്ലതാണ്. വിട്ടുവീഴ്ച ചെയ്യാൻ തയാറല്ല. ആളുകൾ മെസേജിൽ ചോദിക്കുന്നത് ഞാൻ അവെയ്ലബിൾ ആണോ എന്നാണ്. ആദ്യമൊക്കെ സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവയ്ക്കുമ്പോൾ റേറ്റ് എത്രയാണെന്ന് ചോദ്യം വരും. അന്ന് കരഞ്ഞിട്ടുണ്ട്- കിരൺ റാത്തോഡ് പറയുന്നു.

Ajay Soni