Categories: Film News

നിന്‍ പുഞ്ചിരി മാഞ്ഞ മുഖത്ത് മുത്തം ഇടാന്‍ പോലും ആകാതെ ചങ്ക് തകര്‍ന്നല്ലോ!! സുധിയുടെ ഓര്‍മ്മയില്‍ രേണു

കൊല്ലം സുധിയുടെ വിയോഗം മലയാളിയ്ക്ക് തീരാനോവാണ്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഇപ്പോഴും വിശ്വസിക്കാന്‍ ആയിട്ടില്ല ആ വേര്‍പാട്. എന്നും പൊട്ടിച്ചിരിമാത്രം സമ്മാനിച്ച സുധി ഏതോ ഷൂട്ടിന് പോയിരിക്കുകയാണെന്നാണ് അവരെല്ലാം പറയാന്‍ ഇഷ്ടപ്പെടുന്നത്.

ഇപ്പോഴിതാ സുധിയുടെ പ്രിയതമ രേണു പങ്കുവച്ച പോസ്റ്റുകള്‍ കണ്ണീരണിയിക്കുകയാണ്. ‘ഉള്ളില്‍ പിടയുന്ന നൊമ്പരം ഒതുക്കി നിന്‍ പുഞ്ചിരിയില്‍ വിടര്‍ന്ന പൂമൊട്ടുകള്‍. വരാമെന്ന് പറഞ്ഞ് പോയ നിന്‍ പുഞ്ചിരി മാഞ്ഞ മുഖത്ത് മുത്തം ഇടാന്‍ പോലും ആകാതെ, എന്റെ ചങ്ക് തകര്‍ന്നല്ലോ എന്നായിരുന്നു’ കഴിഞ്ഞ ദിവസം രേണു ഇന്‍സ്റ്റയില്‍ കുറിച്ചത്.

പോസ്റ്റിന് താഴെ ആശ്വാസവാക്കുകളുമായി നിരവധി പേര്‍ എത്തിയിരുന്നു. കരഞ്ഞ് തളര്‍ന്നിരിക്കരുത്, കുട്ടികളെ നോക്കി അന്തസായി ജീവിക്കണം, അത് കാണുമ്പോള്‍ സുധി ചേട്ടന് സന്തോഷമാവും. സുധിച്ചേട്ടന്‍ നിങ്ങളെ വിട്ട് എങ്ങും പോവില്ല, എന്നും നിങ്ങളുടെ കൂടെത്തന്നെയുണ്ടെന്നൊക്കെ ആരാധകര്‍ ആശ്വസിപ്പിച്ചു.

വാവൂട്ട, വാവക്കുട്ട എന്നൊക്കെയാണ് സുധിച്ചേട്ടന്‍ വിളിക്കാറുള്ളത്. സുധിക്കുട്ടനെന്നാണ് താന്‍ തിരിച്ച് വിളിക്കുന്നത്. എവിടെപ്പോയാലും ഞങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട്. ഷൂട്ടിന് ഞങ്ങളും കൂടെയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഭക്ഷണം കിട്ടിയോ എന്നാണ് ആദ്യം ചോദിക്കാറുള്ളത്. അവസാനമായി വിളിച്ചപ്പോള്‍ റിതുലിന് പല്ലുവേദനയാണെന്നറിഞ്ഞപ്പോള്‍ സങ്കടപ്പെട്ട് കരഞ്ഞിരുന്നു. വന്നിട്ട് ഡോക്ടറെ കാണിക്കാം എന്ന് പറഞ്ഞാണ് ഫോണ്‍ വച്ചതെന്നും രേണു പറഞ്ഞിരുന്നു. തനിക്ക് രണ്ട് മക്കളാണെന്നു തന്നെ ആദ്യം അമ്മേ എന്ന് വിളിച്ചത് രാഹുലാണെന്നും രേണു പറഞ്ഞിരുന്നു. രാഹുലും തന്റെ സ്വന്തം അമ്മ തന്നെയാണ് രേണുമ്മ എന്നാണ് പറഞ്ഞത്.

Anu