അച്ഛനുണ്ട് കൂടെ കൊല്ലം സുധിയുടെ മുഖം ടാറ്റൂ ചെയ്ത് മകൻ

കോമഡി ആര്ടിസ്റ് കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ആരാധകരും പ്രിയപെട്ടവരും ഇതുവരെ മുക്തരായിട്ടില്ല. കഴിഞ്ഞ മാസം അഞ്ചിനാണ് സുധിയുടെ മരണത്തിന് കാരണമായ അപകടം ഉണ്ടായത്. കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്ന സുധിയുടെ വേർപാടിൽ നിന്നും ഭാര്യയും രണ്ടു മക്കളും കരകയറിയിട്ടില്ല. ഇപ്പോഴിതാ അച്ഛന്റെ മുഖം എന്നും കൂടെയുണ്ടാവണം എന്ന ആഗ്രഹം സുധിയുടെ മൂത്ത മകൻ രാഹുൽ നിറവേറ്റിയിരിക്കുകയാണ്.

അച്ഛന്റെ മുഖം സുധിയുടെ മകൻ കിച്ചു കയ്യിൽ ടാറ്റൂ ചെയ്തു. ദി ഡീപ് ഇങ്ക് ടാറ്റൂസ് ആണ് കിച്ചുവിന്റെ കയ്യിൽ സുധിയുടെ മുഖം ടാറ്റൂ ചെയ്ത് നൽകിയിരിക്കുന്നത്. സ്റ്റാർ മാജിക് വേദിയിൽ ഒരിക്കൽ സുധി താൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും അമ്മയില്ലാത്ത മൂത്തമകനെ വളർത്താൻ താൻ അനുഭവിച്ച യാതനകളെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. സുധിയുടെ ഈ വാക്കുകൾ പശ്ചാത്തലത്തിൽ കേൾക്കാനാകും. അച്ഛൻ എപ്പോഴും കൂടെയുണ്ടെന്ന കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

 

പരിപാടിയ്ക്ക് പോകുന്ന സ്ഥലങ്ങളിൽ സ്റ്റേജിന് പുറത്ത് കുഞ്ഞിനെ ഉറക്കി കിടത്തിയിട്ടാണ് സുധി പരിപാടി അവതരിപ്പിച്ചിരുന്നത്. അഞ്ചു വയസൊക്കെ ആയപ്പോൾ മുതൽ അച്ഛനൊപ്പം സ്റ്റേജിൽ കയറുന്ന കിച്ചു കർട്ടൻ പിടിക്കാനൊക്കെ തുടങ്ങി എന്ന് സുധി പറഞ്ഞിട്ടുണ്ട്. അടുത്തിടെ സുധിയുടെ മരണവാർത്ത ഏൽപ്പിച്ച വേദനയിൽ നിന്നും മുക്തി നേടാനായി പോരാടുന്ന സുധിയുടെ ഭാര്യ രേണു പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധ നേടി. സുധി മരിച്ച അധികമാകും മുന്നേ രേണു റീലിസ് ചെയ്തു നടക്കുന്നു എന്ന് കൂട്ടപ്പെടുത്തിക്കൊണ്ടുള്ളത് ചില പ്രചാരങ്ങൾ ഉണ്ടായിരുന്നു. അതിനെത്തുടർന്നാണ് രേണു ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കു വെച്ചത്. ജൂൺ അഞ്ചാം തീയതി പുലർച്ചെ നാലരയോടെയാണ് സ്റ്റേജ്‌ഷോയ്ക്കു ശേഷം വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങവെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനുമായി കൂട്ടിയിടിച്ചത്. തലയ്ക്ക് പരുക്കേറ്റ സുധിയെ പെട്ടെന്ന് തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് കുഞ്ഞുമോൻ എന്നിവർക്ക് പരുക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ മഹേഷ് കുഞ്ഞുമോൻ അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ്.

Aswathy

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

5 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

5 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

5 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago