Film News

സുരേഷ് ഗോപിക്കും, ഗണേഷ് കുമാറിനും പിന്തുണ ; മുകേഷിനെ പറ്റി കുറ്റം പറഞ്ഞ് ;കൊല്ലം തുളസി

വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടനാണ് കൊല്ലം തുളസി. നടൻ എന്നതിലുപരി രാഷ്ട്രീയത്തിലും കൊല്ലം തുളസി തന്റെ സാന്നിധ്യം അറിയിച്ചിട്ടിട്ടുണ്ട്. ഇപ്പോൾ മലയാള സിനിമയിലെ നടന്മാരെയും ഇപ്പോൾ രാഷ്ട്രീയത്തിൽ ആയ നടന്മാരെയും  കുറിച്ച് കൊല്ലം തുളസി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ ഒരു യുട്യൂബ് ചാനലിന് നൽ‌കിയ അഭിമുഖത്തിൽ സുരേഷ് ​ഗോപി, മുകേഷ്, ​ഗണേഷ് കുമാർ എന്നിവരുടെ പ്രവർത്തന രീതികളെ കുറിച്ച് കൊല്ലം തുളസി സംസാരിച്ചു. സുരേഷ് ​ഗോപിക്ക് വേണ്ടി താൻ പ്രചാരണത്തിന് പോകാൻ വരെ  തയ്യാറാണെന്നും,  എന്നാൽ മുകേഷ് നിഷ്ക്രിയനായ രാഷ്ട്രീയ പ്രവർത്തകനാണെന്നും കൊല്ലം തുളസി പറഞ്ഞു. സുരേഷ് ​ഗോപി കേരളത്തിൽ ജയിക്കണമെന്നാണ്  എന്റെ  ആ​ഗ്രഹ൦ . അദ്ദേഹം മത്സരിച്ചാൽ എല്ലാവിധ സപ്പോർട്ടും  താൻ  നൽ‌‍കും. സുരേഷ് ​ഗോപി ജയിച്ചാൽ ബിജെപിക്ക് ഒരു മന്ത്രിയെ കിട്ടും. സുരേഷ് ​ഗോപി മന്ത്രിയായാൽ കേരളത്തിലും തൃശൂരിനും ഒരുപാട് മാറ്റങ്ങളുണ്ടാകും.’ബിജെപിക്ക് തഴച്ച് വളരാനുള്ള വളക്കൂറുള്ള മണ്ണ് കേരളത്തിലുണ്ട്. സുരേഷ് ​ഗോപിക്ക് വേണ്ടി ഞാൻ പ്രവർത്തിക്കും. കൊല്ലം തുളസി പറയുന്നു,

ബിജെപിയെ വെറുക്കുന്നില്ല. പക്ഷെ ഞാൻ  അതിൽ നിന്നും  അകന്ന് നിൽക്കുകയാണ്.’ ‘ഗണേഷ് കുമാർ നല്ലൊരു ഭരണാധികാരിയാണ്. നല്ലൊരു നടനും വ്യക്തിയുമാണ് അദ്ദേഹം . മുകേഷിനെ കുറിച്ച് എനിക്കൊരു അഭിപ്രായവുമില്ല. നാട്ടുകാർ‌ക്ക് ആർക്കും മുകേഷിനെ കണ്ടൂട. നാട്ടുകാർക്ക് ഒരു സഹായവും ചെയ്യാത്ത രാഷ്ട്രീയപ്രവർത്തകനാണ്. നിഷ്ക്രിയനായ ഒരു എംഎൽഎയാണ്’, എന്നാണ് കൊല്ലം തുളസി പറഞ്ഞത്. അതേസമയം രാഷ്ട്രീയത്തോട് താൽപര്യമുള്ള കൊല്ലം തുളസി ബി​ജെപിയുടെ അനുഭാവിയായിരുന്നു. പിന്നീട് ബിജെപിയില്‍ ചേര്‍ന്നത് തെറ്റായിപ്പോയെന്ന് കൊല്ലം തുളസി തന്നെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2015 ലെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കൊല്ലം ജില്ലയിലെ കുണ്ടറയിലേക്ക് ബിജെപി കൊല്ലം തുളസിയെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരിക്കുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മത്സരിക്കാൻ താൽപര്യമില്ലെന്ന് അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

2015 ന് ജനുവരിയിലാണ് കൊല്ലം തുളസി ബിജെപിയില്‍ ചേരുന്നത്.  തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊല്ലം തുളസി ബിജെപി വേദികളിൽ സജീവവുമായിരുന്നു.  നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സിനിമയിലേക്കും സീരിയലിലേക്കും ചുവടു വെക്കുകയായിരുന്നു. നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് കൊല്ലം തുളസി. പിന്നീട് രാഷ്ട്രീയത്തിലേക്ക് ചേക്കേറിയ നടന്റെ ചില പ്രസ്താവനകളൊക്കെ വിവാദമായി മാറിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന താരം ലീവെടുത്തും അവധി ദിവസങ്ങളിലുമൊക്കെയായാണ് അഭിനയിച്ചിരുന്നത്. സര്‍വീസിലായിരുന്ന സമയത്ത് ഒത്തിരിപ്പേരെ സഹായിച്ചിട്ടുണ്ട്  എന്നും താരം മുൻപ് പറഞ്ഞിരുന്നു,  കൂടപ്പിറപ്പുകളെയെല്ലാം സഹായിച്ചുവെങ്കിലും താന്‍ അസുഖബാധിതനായിരുന്ന സമയത്ത് ആരും തന്നെ  തിരിഞ്ഞുനോക്കിയില്ലെന്ന് കൊല്ലം തുളസി വെളിപ്പെടുത്തിയതും വൈറലായിരുന്നു. ക്യാന്‍സറാണെന്ന് അറിഞ്ഞതോടെ താരത്തിന്റെ ഭാര്യയും ഇട്ടിട്ട് പോയി.  എന്നും താരം പറഞ്ഞിരുന്നു.

Sreekumar R