അച്ഛന്റേയും മകന്റേയും സിനിമ ഒരേ ദിവസം റിലീസ് ചെയ്യുമ്പോള്‍..!! ..അച്ഛന്മാര്‍ ഒതുങ്ങണം…!!- കൊല്ലം തുളസി

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തന്റെ സാന്നിധ്യം അറിയിച്ച നടനാണ് കൊല്ലം തുളസി. മിക്കപ്പോഴും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രവുമായാണ് അദ്ദേഹം സ്‌ക്രീനില്‍ എത്താറുള്ളത്. ഇപ്പോഴിതാ മലയാള സിനിമയിലെ താര പുത്രന്മാരെ കുറിച്ച് പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. സിനിമാ രംഗത്ത് മക്കള്‍ വളര്‍ന്നു വരുന്നെങ്കില്‍ അവരുടെ അച്ഛന്മാര്‍ ഒന്ന് ഒതുങ്ങിക്കൊടുക്കണം എന്നാണ് കൊല്ലം തുളസി പറയുന്നത്.

ഈ മക്കളൊക്കെ വളര്‍ന്നു വരണമെങ്കില്‍ അച്ഛന്മാര്‍ ഒതുങ്ങണം. സുരേഷ് ഗോപിയടക്കം. അച്ഛനും മകനുമൊക്കെയാണെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ആഗ്രഹം കാണില്ലേ. അച്ഛന്റേയും മകന്റേയും സിനിമ ഒരേ ദിവസം റിലീസ് ചെയ്യുമ്പോള്‍ ആരുടെ സിനിമ വിജയിക്കണം എന്നായിരിക്കും അച്ഛന്‍ ആഗ്രഹിക്കുക? സ്വഭാവികമായിട്ടും മകന്റെ സിനിമ വിജയിക്കണമെന്ന് പ്രാര്‍ത്ഥിക്കുമോ?

അതേസമയം നന്ദിയും ഗുരുത്വവും സ്മരണയുമുള്ള മക്കളാണ് ഇവരെല്ലാം. അതുകൊണ്ടാണ് അവര്‍ രക്ഷപ്പെടുന്നതും. അതില്ലാതെ പോയവരൊക്കെയും രക്ഷപ്പെടാതെ പോയിട്ടുണ്ട്. വേറെ ആരുടെയൊക്കെ മക്കള്‍ സിനിമയില്‍ വന്നിട്ടുള്ളതാണ്… എന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം, പുതുമുഖ നടന്മാരില്‍ തനിക്ക് നല്ല നടനെന്ന് തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിനെയാണെന്ന് അദ്ദേഹം പറഞ്ഞു. ഫഹദ് ഫാസില്‍ കഴിവുള്ള നടനാണ്. കഴിവുള്ള സംവിധായകന്റെ കഴിവുള്ള മകനാണ്.. എന്നും കൊല്ലം തുളസി കൂട്ടിച്ചേര്‍ത്തു.

 

Aswathy