മലയാളികൾക്ക് മാത്രമല്ല, തെന്നിന്ത്യൻ സിനിമ ലോകത്തിൽ തന്നെ പ്രിയങ്കരിയായ താരമായിരുന്നു ശ്രീവിദ്യ. പതിറ്റാണ്ടുകൾ നീണ്ടു നിന്ന അഭിനയ ജീവിതത്തിൽ താരം വളരെ വലിയ സ്ഥാനമായിരുന്നു പ്രേക്ഷക മനസുകളിൽ നേടിയെടുത്തത്. ഇന്ന് ശ്രീവിദ്യയുടെ മുഖം ഒരു നൊമ്പരത്തോടെയാണ് പ്രേക്ഷകർ ഓർക്കുക. കഴിവിലും സൗന്ദര്യത്തിലും ഇന്നും ശ്രീവിദ്യക്കു പകരം മറ്റൊരാളെ കണ്ടെത്താൻ സിനിമ പ്രേമികൾക്ക് കഴിഞ്ഞിട്ടില്ല. അഭിനേത്രി എന്ന നിലയിൽ താരം വിജയം കൈവരിച്ചെങ്കിലും സ്വകാര്യജീവിതത്തിൽ പരാജയം ആയിരുന്നു താരത്തിന് ഉണ്ടായത്. സിനിമയിൽ തന്നെ പ്രണയങ്ങൾ താരത്തിന് ഉണ്ടായിരുന്നുവെങ്കിലും അവയൊന്നും വിവാഹത്തിൽ കലാശിച്ചിരുന്നില്ല.
ശ്രീവിദ്യയും കമൽ ഹാസനുമായുള്ള പ്രണയം സിനിമയിൽ വലിയ ചർച്ചയായിരുന്നുവെങ്കിലും ഇവർ തമ്മിൽ വിവാഹം കഴിച്ചില്ല. കാൻസർ ബാധിച്ചു ചികിൽത്സയിൽ കഴിഞ്ഞ അവസാന നാളിൽ ശ്രീവിദ്യയെ കാണാൻ കമൽ ഹാസൻ ഹോസ്പിറ്റലിൽ എത്തിയത് വലിയ വാർത്തയായിരുന്നു. അത് പോലെതന്നെയായിരുന്നു ഭാരതനുമായുള്ള ശ്രീവിദ്യയുടെ പ്രണയവും. ഇപ്പോഴിതാ ഭരതന്റെ ഭാര്യയും അഭിനേത്രിയും ആയ കെപിഎസി ലളിത ഭാരതന്റെയും ശ്രീവിദ്യയുടെയും പ്രണയത്തെ കുറിച്ച് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുകയാണ്.
താനുമായുള്ള വിവാഹത്തിന് മുൻപ് ഭരതനും ശ്രീവിദ്യയും തമ്മിൽ പ്രണയത്തിലായിരുന്നു. അത് എനിക്ക് അറിയാമായിരുന്നു. ആ പ്രണയത്തിന്റെ ഹംസം ഞാൻ ആയിരുന്നുവെന്നു വേണമെങ്കിൽ പറയാം. എനിക്ക് മാത്രമല്ല, കുടുംബത്തില് എല്ലാവര്ക്കും അറിയാമായിരുന്നു അവരുടെ പ്രണയത്തെക്കുറിച്ച്. ആ സമയത്ത് ഭരതേട്ടൻ എന്റെ വീട്ടില് ആകെ വന്നോണ്ടിരുന്നത് ശ്രീവിദ്യയെ ഫോണ് ചെയ്യുന്നതിന് വേണ്ടിയാണ്. ശ്രീവിദ്യയുടെ വീട്ടിലും ഈ പ്രണയത്തെ കുറിച്ച് അറിയാമായിരുന്നു. അത് കൊണ്ട് തന്നെ ആണുങ്ങൾ ഫോൺ ചെയ്താൽ ശ്രീവിദ്യയ്ക്ക് വീട്ടിൽ നിന്നും ഫോൺ കൊടുക്കില്ലായിരുന്നു. ഇരുവരും വേർപിരിഞ്ഞത് ഭരതേട്ടനെ ഒരുപാട് തകർത്തു. ശേഷം ആണ് ഞാനുമായി കുറച്ചുകൂടി അടുക്കുന്നതും വിവാഹിതർ ആകുന്നതും.