ഉര്‍വ്വശി, സത്യരാജ്, കെ.പി.എ.സി ലളിത, ആര്.ജെ ബാലാജി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ കോമഡി ചിത്രമാണ് ‘വീട്ട്ലാ വിശേഷം’. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. രാജ്കുമാര് റാവു നായകനായി എത്തിയ ബോളിവുഡ് ചിത്രം ബദായി ഹോയുടെ റീമേക്ക് ആണ് ചിത്രം. ആര്‍ജെ ബാലാജി, എന്‍.ജെ. ശരവണന് എന്നിവരാണ് സംവിധാനം. 1.32 മിനിറ്റ് ദൈര്‍ഘ്യമുള്ള വളരെ രസകരമായ ട്രെയ്ലറാണ് പുറത്തുവിട്ടത്.
അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയും ട്രെയ്ലറില് മുഖം കാണിക്കുന്നുണ്ട്. കെപിഎസി ലളിതയുടെ അവസാന ചിത്രം കൂടിയാണിത്. വാര്‍ദ്ധക്യകാലത്ത് ഗര്‍ഭം ധരിക്കുന്നതും തുടര്‍ന്ന് കുടുംബത്തിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ട്രെയ്ലറില്. ഉര്‍വ്വശിയുടെ കഥാപാത്രമാണ് വാര്‍ദ്ധക്യകാലത്ത് അമ്മയാകാനൊരുങ്ങുന്നത്. ഉര്‍വ്വശിയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ സത്യരാജും മകനായി ആര്.ജെ ബാലാജിയും പ്രത്യക്ഷപ്പെടുന്നു. ബാലാജിയുടെ നായികയായെത്തുന്നത് അപര്‍ണ ബാലമുരളിയാണ്.
2018ല്‍ പുറത്തിറങ്ങിയ ബദായ് ഹോയില്‍ ആയുഷ്മാന്‍ ഖുറാന, നീന ഗുപ്ത, സുരേഖ സിക്രി, സാന്യ മല്‍ഹോത്ര, ഗജ്രാജ് റാവു എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. ഒരു ഫാമിലി എന്റര്‍ടെയ്നറായ ചിത്രം സാമ്പത്തികമായി വലിയ വിജയമായിരുന്നു. ആ വര്‍ഷത്തെ നിരവധി പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഈയിടെ അന്തരിച്ച നടി സുരേഖ സിക്രിക്ക് 2019ലെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. നീന ഗുപ്തയുടെ അമ്മവേഷവും ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. പവിത്ര ലോകേഷും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും. ഗോപാലകൃഷ്ണന് ആണ് സംഗീതം. സെല്‍വ എഡിറ്റിംഗും നിര്‍വഹിക്കും. ജൂണ്‍ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.