Film News

അഹാന അച്ഛൻ കൃഷ്ണകുമാറിന് വേണ്ടി പ്രചാരണത്തിന് എത്തുമോ! മകളെ മാത്രമല്ല സുരേഷ് ഗോപിയെയും ഇറക്കുമെന്ന് കൃഷ്ണകുമാർ

അച്ഛൻ കൃഷ്ണകുമാറിന് വേണ്ടി മകൾ അഹാന കൃഷ്ണൻ പ്രചാരണത്തിന് എത്തുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടനും ബി ജെ പി നേതാവുമായി കൃഷ്ണ കുമാർ, അഹാന കൃഷ്ണ അച്ഛൻ കൃഷ്ണകുമാറിന്  വേണ്ടി കൊല്ലത്ത് പ്രചരണത്തിന് ഇറങ്ങു൦ . തനിക്കായി മകൾ അഹാന യെ മാത്രമല്ല  സുരേഷ് ഗോപിയെയും പ്രചാരണത്തിന് ഇറക്കുമെന്നും കൃഷ്ണകുമാർ പറയുന്നു, സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതായി തോന്നുന്നില്ലാ ,വരും ദിവസങ്ങളിൽ ശക്തമായ പ്രചരണം നയിക്കു൦  കൊല്ലം ബി ജെ പി സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാർ മാധ്യമപ്രവർത്തരോട് പറഞ്ഞു


അഹാനയെ വിളിച്ചിരുന്നു. അഹാന  ഇപ്പോൾ ഐസ്ലന്റിൽ ഷൂട്ടിങ്ങിലാണ്. നാട്ടിൽ വന്നാൽ കഴിയുന്ന ദിവസങ്ങളിൽ വന്ന് പ്രചരണങ്ങളിൽ പങ്കെടുക്കാം എന്ന് പറഞ്ഞിട്ടുണ്ട് എന്നും നടൻ പറയുന്നു ,സോഷ്യൽ മീഡിയയിലുടെയും പ്രചരണം നടത്താമെന്ന് അഹാന കൃഷ്ണ പറഞ്ഞിട്ടുണ്ട്. അതേസമയം താൻ അഹാനയെ  നിർബന്ധിക്കാറില്ല, കാരണം അഹാനയ്ക്ക്  രാഷ്ട്രീയമില്ല. അവർ ഇത്തവണയും പറയുന്നത് അച്ഛന് വേണ്ടി വരുന്നു എന്നാണ്

കലാകാരൻമാരായി നിൽക്കുമ്പോൾ രാഷ്ട്രീയം ഇല്ലാതിരിക്കുന്നതാണ് നല്ലത്, സുരേഷ് ഗോപിയെ പ്രചരണത്തിനായി എത്തിക്കാൻ നോക്കുമെന്നും നടൻ പറഞ്ഞു, തൃശൂരിൽ അതിശക്തമായ മത്സരമാണ് നടക്കുന്നത്. സുരേഷ് ഗോപിക്ക്  ഒരുദിവസം പോലും മാറി നിൽക്കാൻ സാധിക്കില്ലല്ലോ. എങ്കിലും രണ്ട് ദിവസം അദ്ദേഹത്ത്  പ്രചരണത്തിനായി എത്തിക്കാൻ ശ്രമിക്കണം എന്നും കൃഷ്ണകുമാർ പറയുന്നു,

Suji