സിനിമയിൽ വീണ്ടും ഒരു തിരിച്ചുവരവിനെ കുറിച്ച് ചിന്തിച്ചു എന്നാൽ ചില പ്രശ്നങ്ങൾ കാരണം അതുണ്ടായില്ല കൃഷ്ണാ സജിത്ത് 

മലയാള സിനിമയിൽ സൂപ്പർസ്റ്റാറുകളുടെ സഹോദരി വേഷത്തിൽ തിളങ്ങിനിന്ന നടി ആയിരുന്നു കൃഷ്ണ സജിത്ത്, ഇപ്പോൾ താരത്തിന്റെ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി, താൻ സോഷ്യൽ മീഡിയിൽ സജീവമാണെങ്കിൽ പോലും, ഇപ്പോളും ചില മലയാളികൾക്ക് തന്നെ അറിയില്ല എന്നാണ് പറയുന്നത്. ഇപ്പോൾ താരം വിവാഹം കഴിച്ചു ഖത്തറിൽ ആണ് താമസിക്കുന്നത്, കൃഷ്ണയെ വിവാഹം കഴിച്ചിരിക്കുന്നത് ഒരു ഡോക്ടർ ആണ്.

ഇപ്പോൾ  താരം ദോഹയിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട് അവിടെ ഒരുപാടു കുട്ടികൾ പടിക്കുന്നുമുണ്ട്, താരത്തിന്റെ ഡാൻസ് വീഡിയോകൾ എല്ലാം  തന്നെ സോഷ്യൽ മീഡിയിൽ ഇടം പിടിക്കാറുമുണ്ട്, താൻ സിനിമയിൽ  വീണ്ടും തിരിച്ചു വരണമെന്ന് ഒരുപാടു ആഗ്രഹിച്ചിരുന്നു, എന്നാൽ തന്റെ ജീവിതത്തിൽ മാറ്റിമറിച്ച ചില സംഭവങ്ങൾ ഉണ്ടായി എന്നും താരം പറയുന്നു. തന്റെ ഭർത്താവ് ഒരിക്കലും  സിനിമയിൽ അഭിനയിക്കുന്നതിന് എതിര്പ്പുകള് കാണിച്ചിട്ടില്ല.

സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം ഉള്ള സമയത്തു തന്റെ അമ്മക്ക് ഒരു സർജറി ഉണ്ടായി, അതിനു ശേഷം താൻ ഗർഭിണി ആകുകയും ചെയ്യ്തു, മകൾ ജനിച്ചതിനു ശേഷം പിന്നീട് ഞാൻ ഒരു ഒറ്റപെടലിന്റെ  അവസ്ഥയിൽ ആയി, എന്നാൽ ആ അവസ്ഥ എന്നിൽ ചില മാറ്റങ്ങൾ  ഉണ്ടാക്കി, എന്തോ ആരോടും ഒന്നും മിണ്ടാത്ത അവസ്ഥയിൽ എത്തിച്ചേർന്നു, ആ സമയം തന്റെ ഭർത്താവ്  കാര്യം തിരക്കി, അതിനു ശേഷം തന്നെ ഒരു കൗൺസലിംഗിനു കൊണ്ടുപോകുകയും  ചെയ്യ്തു അങ്ങനെയാണ് താൻ വീണ്ടും ഓക്കേ ആയത്, എന്തായലും  ഇനിയും സിനിമയിൽ അവസരം ഉണ്ടായാൽ താൻ അഭിനയിക്കുമെന്നു കൃഷ്ണ പറയുന്നു.അതുപോലെ താരം ഇപ്പോൾ ഒരു ഡാൻസ് സ്കൂൾ നടത്തി അതിൽ സന്തോഷം കണ്ടെത്തി ജീവിക്കുകയാണെന്നു൦ പറയുന്നു ,