ആ ഇഷ്ടം കൊണ്ട് വീടിന് സ്ത്രീ എന്ന് പേരിട്ടു, കൃഷ്ണകുമാർ പറയുന്നു

നിരവധി ആരാധകർ ഉള്ള താര കുടുംബം ആണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയിൽ ഏറെ സജീവമായ ഇവർ വളരെ പെട്ടന്നനാണ് മലയാളികൾക്ക് പ്രിയങ്കരർ ആയി മാറിയത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ ദിയ, ഇഷാനി, ഹൻസിക,അഹാന എന്നിവരും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയിൽ വളര സജീവമാണ്. ഇവരുടെ വീട്ടിലെ വിശേഷങ്ങളൊക്കെ അറിയാൻ പ്രേക്ഷകർക്ക് ഏറെ താൽപര്യവുമാണ്. കുടുംബത്തിന്റെ വിശേഷങ്ങളുമായി പലപ്പോഴും കൃഷ്ണകുമാർ രംഗത്തെത്താറുണ്ട്. വീട്ടിലെയും അംഗങ്ങളുടെയും മുഴുവൻ വിശേഷങ്ങളും ഇവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ കൂടി പങ്കുവെക്കാറുണ്ട്. താരത്തിന്റെ മൂന്നാമത്തെ മകൾ ദിയ ഒഴികെ ബാക്കി മൂന്ന് പെൺമക്കളും ഇതിനോടകം സിനിമയിൽ തങ്ങളുടെ സാനിദ്യം അറിയിച്ച് കഴിഞ്ഞു.

മൂത്ത മകൾ അഹാന നായികയായി മലയാള സിനിമയിൽ തിളങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. പൊതു വേദികളിലും റീലിറ്റി ഷോകളിലും കുടുംബസമേതം എത്താറുള്ള കൃഷ്ണകുമാർ തങ്ങളുടെ വിശേഷങ്ങൾ എല്ലാം രസകരമായ രീതിയിൽ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ തൻറെ വീടിന്റെ പേരിനെ കുറിച്ചും അത് എങ്ങനെ ഉണ്ടായി എന്നും പറയുകയാണ് താരം, ‘ദൂരദര്‍ശന്‍ കാലം കഴിഞ്ഞ് സ്ത്രീ എന്ന സീരിയല്‍ ക്ലിക്ക് ആയ സമയത്ത് ആ പ്രതിഫലം കൊണ്ടാണ് ഈ സ്ഥലം വാങ്ങിയതും വീട് വച്ചതും.

ആ ഇഷ്ടം കൊണ്ട് വീടിന് സ്ത്രീ എന്ന് പേരിട്ടു. ഇപ്പോഴിവിടെ ഭാര്യയും മക്കളും അപ്പച്ചിയുമടക്കം ഉള്ളതെല്ലാം സ്ത്രീകള്‍. ആകെ ഉള്ള പുരുഷന്‍ ഞാനാണ്. ഏകാന്തത അറിഞ്ഞത് ടിവിയില്‍ ക്രിക്കറ്റ് കണി കാണുമ്പോഴാണ്. അതുകൊണ്ട് ഇഷാനിയെ ക്രിക്കറ്റ് കളി പഠിപ്പിച്ചെടുത്തു.വീട്ടിലെ ഏക ആണ്‍തരി എന്നതിന് സുഖമുണ്ട്. ഞാന്‍ വളര്‍ന്ന വീട്ടില്‍ അച്ഛനും ആണ്‍മക്കള്‍ക്കും ഇടയില്‍ അമ്മ മാത്രമായിരുന്നു പെണ്‍തരി. ഈ സീന്‍ ദൈവം വീണ്ടും റിവേഴ്‌സ് ചെയ്തതാകും എന്റെ കാര്യത്തിലെന്ന് കൃഷ്ണ കുമാര്‍ പറയുന്നു.

Sreekumar R