കൃഷ്ണൻകുട്ടി പണി തുടങ്ങി ചിത്രത്തിന്റെ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു

സിനിമാ നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു. 45 വയസായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. സംസ്കാരം നാളെ തൃപ്പൂണിത്തുറയിൽ നടക്കും. എൻറെ മെഴുകുതിരിയത്താഴങ്ങൾ, കൃഷ്ണൻകുട്ടി പണി തുടങ്ങി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്.