കൃഷ്ണ ശങ്കര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘കുടുക്ക് 2025’ന്റെ ടീസര്‍ പുറത്തിറങ്ങി. ഏറെ നിഗൂഢതകള്‍ ഉണര്‍ത്തുന്ന രീതിയിലാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയം. ത്രികോണ പ്രണയവും ആക്ഷന്‍ രംഗങ്ങളുമായി പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ടീസര്‍. കൃഷ്ണ ശങ്കര്‍, ദുര്‍ഗ കൃഷ്ണ, സ്വാസിക, അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങള്‍ ടീസറില്‍ വന്നുപോകുന്നുണ്ട്. അള്ള് രാമേന്ദ്രന് ശേഷം സംവിധായകന് ബിലഹരി ഒരുക്കുന്ന ചിത്രമാണിത്.
2025ലെ കഥയാണ് കുടുക്ക് പറയുന്നത്. പരിമിതമായ സാധ്യതകള്‍ വെച്ചു കൊണ്ട് ഭാവിയെ കുറിച്ചുളള ചില ധാരണകള്‍ മുന്നോട്ട് വെയ്ക്കാനാണ് കുടുക്കിലൂടെ ശ്രമിക്കുന്നത് എന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ബിലഹരി മുമ്പ് പറഞ്ഞിരുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെ തിരഞ്ഞെടുത്ത സ്വകാര്യ ഇടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. നവംബറില്‍ ആയിരുന്നു ഷൂട്ടിംഗ് ആരംഭിച്ചത്.
ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് കൃഷ്ണ ശങ്കര്‍ എത്തുന്നത്. അഭിമന്യു വിശ്വനാഥാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കിരണ്‍ ദാസാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ശ്രുതിലക്ഷ്മി ആണ് സംഗീതം നിര്‍വഹിക്കുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…