Categories: Film News

യുവാവ് പെട്ട കൂമ്പാച്ചിമലയും മലയാള സിനിമയും തമ്മിലൊരു ബന്ധമുണ്ട് !!

കൂമ്പാച്ചിമലയും മലയാള സിനിമയും. തുലാമാസത്തിലെ അമാവാസി ദിനത്തിലാണ് അകത്തേത്തറയിലെ വടക്കേത്തറ ദേശത്ത് വാമലകയറ്റം നൂറ്റാണ്ടുകളായി നടന്നു വരുന്നത്. പാലക്കാട്ടുശ്ശേരി രാജ സ്വരൂപത്തിന്റെ അധിവാസ കേന്ദ്രമായ അകത്തേത്തറയിൽ രാജ്യത്തിന്റെ അതിർത്തി സംരക്ഷണവും കൈയേറ്റങ്ങളും ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുവാൻ വേണ്ടി മലമ്പുഴയിലെ കൂമ്പാച്ചി മലയുടെ മുകളിൽ കയറി പണ്ട് കാലത്ത് പരിശോധിക്കുകയും പൂജയും നടത്തി കൊടി നാട്ടുമായിരുന്നു. ഈ ചടങ്ങിന്റെ സ്മരണ പുതുക്കലിന്റെ ഭാഗമായിട്ടാണ് എല്ലാ വർഷവും വാമലകയറ്റം നടന്നു വരുന്നത്.

ഈ കൂമ്പാച്ചി മലയുടെ താഴ്‌വാഴരത്തിലായിരുന്നു നമ്മുടെ തെപ്പറമ്പിൽ അശോകൻ യുദ്ധ മുറകൾ പഠിച്ചത് . യോദ്ധ എന്ന ചിത്രത്തിലെ ചില ഹിമാലയ രംഗങ്ങൾ ചിത്രീകരിച്ചതും ഈ മലയിൽ തന്നെ. അശോകൻ യുദ്ധ തന്ത്രങ്ങൾ പടിച്ച ഈ മലയിലെ ഒരു ഭാഗത്താണ് ബാബു കുടുങ്ങിയതും, ആർമി രക്ഷിച്ചതും…!

Rahul