Film News

‘പ്രശ്‌നങ്ങള്‍ വരും സാറേ..വന്നു കൊണ്ടേയിരിക്കും…’ മാധവ് സുരേഷ് നായകനാകുന്നു കുമ്മാട്ടിക്കളിയുടെ ട്രെയ്‌ലര്‍

സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് പ്രധാന വേഷത്തിലെത്തുന്ന കുമ്മാട്ടിക്കളിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. വിന്‍സെന്റെ സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കുന്നു. ദേവിക, ലെന, സതീഷ്, യാമി അനുപ്രഭ അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്‍വിന്‍ ആന്റണി ജൂനിയര്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ്, അനീഷ് ഗോപാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ആര്‍ കെ വിന്‍സെന്റ് സെല്‍വയാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വെങ്കിടേഷ് വിയാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജാക്‌സണ്‍ വിജയ്‌യാണ്.

നിര്‍മാണം സൂപ്പര്‍ ഗുഡ് ഫിലിംസാണ്. സംഘട്ടനം ഫീനിക്‌സ് പ്രഭുവാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമൃത മോഹനാണ്. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കിയെത്തുന്ന ചിത്രത്തില്‍ മാധവ് സുരേഷ് മികച്ച പ്രകടനം നടത്തുന്നു എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്.

ചിമ്പു, വിജയ്‌യുമൊക്കെ നായകരായ ചിത്രങ്ങളുടെ സംവിധായകനാണ് വില്‍സെന്റ് സെല്‍വ. ‘വരനെ ആവശ്യമുണ്ട്’ എന്ന ഒരു ചിത്രത്തില്‍ മാധവ് സുരേഷ് അതിഥി വേഷത്തിലുണ്ടായിരുന്നു. പ്രൊജക്ട് ഡിസൈനര്‍ സജിത്ത് കൃഷ്ണയായ ചിത്രത്തിന്റെ ഗാന രചന സജു എസ്, മേക്കപ്പ് പ്രതിഭ രംഗന്‍, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് മഹേഷ് മനോഹര്‍, ആര്‍ട്ട് ഡയറക്ടര്‍ മഹേഷ് നമ്പി, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് ബാവിഷ്, ഡിസൈന്‍ ചിറമേല്‍ മീഡിയ വര്‍ക്ക്‌സ് എന്നിവരുമാണ്. വിതരണം ഡ്രീം ബിഗ് ഫിലിംസ്.

Ajay Soni