14 വർഷത്തെ കാത്തിരിപ്പിനു ശേഷം ചാക്കോച്ചന്റേയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസ എത്തിയിരിക്കുകയാണ്, ഇന്നലെ ഇസ്സയുടെ പിറന്നാൾ ആയിരുന്നു. ലോക്ക്ഡൗൺ കാരണം വളരെ ലളിതമായിട്ടാണ് പിറന്നാൾ ആഘോഷിച്ചത് . താരങ്ങൾ എല്ലാം ഇസയ്ക്ക് പിറന്നാൾ ആശംസയുമായി എത്തിയിരുന്നു, ഇസയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾക്കയായി പ്രേക്ഷകർ കത്തിയിരിക്കുകയായിരുന്നു, അപ്പോഴാണ് സർപ്രൈസ് പുറത്ത് വിട്ട് ചാക്കോച്ചൻ എത്തിയത്. രാത്രിയിലായിരുന്നു താരം പോസ്റ്റ് പങ്കുവെച്ചത്. കേക്കിന് അരികിലിരിക്കുന്ന ഇസയുടെ ക്യൂട്ട് ചിത്രവും പങ്കുവെച്ചായിരുന്നു താരമെത്തിയത്.
താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ഇതിനകം തന്നെ പുതിയ പോസ്റ്റും ചിത്രവും തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പിറന്നാള്‍ കേക്കിനുമൊരു പ്രത്യേകതയുണ്ടായിരുന്നു. വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.ബൈബിളിലെ നോഹയുടെ പേടകത്തെ ആസ്പദമാക്കിയുള്ള കേക്കാണ് ചാക്കോച്ചനും പ്രിയയും മകനായി സമ്മാനിച്ചത്. ഇസഹാക്കിന്റെ പേടകമെന്ന പേരായിരുന്നു കേക്കിന് നല്‍കിയത്.
ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ കേക്കെന്നും വൈകാതെ തന്നെ ഇതെല്ലാം തരണം ചെയ്യാന്‍ നമുക്ക് കഴിയുമെന്നുള്ള പ്രത്യാശയും കുഞ്ചാക്കോ ബോബന് പങ്കുവെച്ചിട്ടുണ്ട്. എല്ലാവരോടും സുരക്ഷിതരായി ഇരിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇസ. താരങ്ങള്‍ മാത്രമല്ല ആരാധകരും പിറന്നാളാശംസ അറിയിച്ച് എത്തിയിരുന്നു. പേളി മാണിയുടേയും ഉണ്ണിമായയുടേയും പോസ്റ്റുകള്‍ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ഇതിന് ശേഷമായാണ് ചാക്കോച്ചന്റെ പോസ്റ്റ് വന്നത്. പ്രിയയും ഇതേ ഫോട്ടോ പങ്കുവെച്ച് എത്തിയിരുന്നു.
ഇപ്പോൾ സൂപ്പര്‍താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…