‘ദേവദൂതർ പാടി’…മമ്മൂക്കയ്‌ക്കൊപ്പം വേദിയിൽ ചുവട് വെച്ച് ചാക്കോച്ചൻ

മമ്മൂക്കയ്‌ക്കൊപ്പം ഡാൻസ് കളിക്കുന്ന കുഞ്ചാക്കോ ബോബന്റെ ഈ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. സന്തോഷത്തിന്റെ കൊടുമുടി കയറിയ നിമിഷം എന്നാണ് കുഞ്ചാക്കോ ബോബൻ ആ ഒരു നിമിഷത്തെ കുറിച്ച് പറഞ്ഞത്.

മാഞ്ചസ്റ്റർ സിറ്റിയിൽ വെച്ച് സംഘടിപ്പിച്ച ആനന്ദ് ടീവീ അവാർഡ്‌സിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. അതിനിടയിലാണ് വേദിയിൽ ചാക്കോച്ചന് ബെസ്റ്റ് ആക്ടർ പുരസ്ക്കാരം നൽകിയതിന് ശേഷം മമ്മൂക്കയ്‌ക്കൊപ്പം ചാക്കോച്ചൻ ദേവദൂതർ പാടി എന്ന പാട്ടിനു ഡാൻസ് കളിച്ചിരിക്കുന്നത്.

ചാക്കോച്ചൻ തന്നെയാണ് ഈ ഒരു വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. ബെസ്റ്റ് ആക്ടറിൽ നിന്ന് തന്നെ ബെസ്റ്റ് ആക്ടർ പുരസ്ക്കാരം ലഭിച്ചതിനു അദ്ദേഹത്തോടൊപ്പം ചുവടുവയ്ക്കാൻ സാധിച്ചതിനും നന്ദി പറയുകയാണ് ചാക്കോച്ചൻ പോസ്റ്റിൽ.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.