Film News

മധുരപതിനേഴ് അഴകില്‍ അമ്മ! പിറന്നാള്‍ ആഘോഷവുമായി ചാക്കോച്ചന്‍

മലയാളത്തിന്റെ പ്രിയതാരമാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ഭാര്യ പ്രിയയും മകന്‍ ഇസഹാക്കുമെല്ലാം ആരാധകരുടെ പ്രിയ താരങ്ങളാണ്. സോഷ്യലിടത്ത് സജീവമാണ് താരങ്ങള്‍. കുടുംബ വിശേഷങ്ങളെല്ലാം താരം സോഷ്യലിടത്ത് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യലിടത്ത് പങ്കിട്ടിരിക്കുന്നത്.

ചാക്കോച്ചന്റെ അമ്മയുടെ 68ാം പിറന്നാളാണ് കുടുംബം ആഘോഷമാക്കിയത്. 1956 ഫെബ്രുവരി 29ന് ജനിച്ച യ്ക്ക് 68 വയസായെങ്കിലും നാലു വര്‍ഷത്തിലൊരിക്കലാണ് പിറന്നാള്‍. മധുര പിറന്നാള്‍ ആഘോഷിക്കുന്ന അമ്മയ്‌ക്കൊപ്പം എന്നു പറഞ്ഞാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. കുടുംബത്തിനൊപ്പം വളരെ ലളിതമായ പിറന്നാള്‍ ആഘോഷമായിരുന്നു.

‘അമ്മച്ചിക്ക് പിറന്നാള്‍ ആശംസകള്‍, ലോകത്ത് നാലു വര്‍ഷത്തിലൊരിക്കല്‍ പിറന്നാള്‍ ആഘോഷിക്കുന്ന അമ്മ മനോഹാരിയാണെന്നാണ് താരം ചിത്രം പങ്കുവച്ച് കുറിച്ചു. പോസ്റ്റിന് താഴെ നിരവധി പേരാണ് പിറന്നാള്‍ ആശംസകള്‍ നേരുന്നത്. ‘യുവതിയാകാന്‍ നവതി വരെ കാത്തിരിക്കേണ്ട കൗമാരക്കാരിക്ക് പിറന്നാള്‍ ആശംസകള്‍’ എന്നാണ് നടന്‍ പിഷാരടി കമന്റ് ചെയ്തിരിക്കുന്നത്.

Anu B