ഭൂമിയില്‍ സ്വര്‍ഗമുണ്ടാക്കാന്‍ ആദ്യം നിങ്ങളുടെ വീട്ടില്‍ ഒരു കൊച്ചു സ്വര്‍ഗമുണ്ടാക്കൂ !! മകന്റെ ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയ കണ്മണിയാണ് ചാക്കോച്ചന്റെ ഇസ. തന്റെ മുഴുവൻ സമയവും മകന്റെ ഒപ്പം ചിലവഴിക്കുവാനാണ് ചാക്കോച്ചന് ഇഷ്ടം, കോവിഡ്-19നില്‍ സര്‍ക്കാരിന്റേയും ആരോഗ്യപ്രവര്‍ത്തകരുടേയും നിര്‍ദേശം പാലിച്ച്‌ വീട്ടിലിരിക്കുമ്ബോള്‍ ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷം ഇസഹാക്കിന്റെ കൂടെ സമയം ചെലവഴിക്കാം എന്നതു തന്നെയാണ്. മകനിരുന്ന് കളിക്കുന്നതിന്റെ ചിത്രം പങ്കുവച്ച്‌ ചാക്കോച്ചന്‍ പറയുന്നതും ഇത് തന്നെ.

“ഭൂമിയില്‍ സ്വര്‍ഗമുണ്ടാക്കാന്‍, ആദ്യം നിങ്ങളുടെ വീട്ടില്‍ ഒരു കൊച്ചു സ്വര്‍ഗമുണ്ടാക്കൂ. വീട്ടില്‍ സുരക്ഷിതരായി ഇരിക്കുക. ദയവായി സര്‍ക്കാരും ആരോഗ്യവകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക,” എന്നാണ് കൊച്ച്‌ ഇസയുടെ ചിത്രം പങ്കുവച്ച്‌ ചാക്കോച്ചന്‍ പറയുന്നത്.

ഇസഹാക്കിന്റെ കുഞ്ഞു കുഞ്ഞ് വിശേഷങ്ങളും അവന്റെ ചിരികളും കുസൃതികളുമാണ് ഇപ്പോള്‍ ചാക്കോച്ചന്റേയും പ്രിയയുടേയും ലോകം. അടുത്ത മാസം ഇസയ്ക്ക് ഒരു വയസ് തികയും.

Krithika Kannan