മഞ്ജുവിന്റെ കൂടെ അഭിനയിക്കരുതെന്നു തന്നോട് ദിലീപ് ആവിഷ്യപ്പെട്ടു, അത് നിരസിച്ചതിൽ തനിക്ക് സംഭവിച്ചത് !! ദിലീപിനെതിരെ സാക്ഷി നൽകി കുഞ്ചാക്കോ

കൊച്ചിയിൽ യുവനടി അക്രമിക്കപെട്ടതിനെ തുടർന്ന് ഇപ്പോൾ കോടതിയിൽ സാക്ഷി വിസ്താരം നടന്നു കൊണ്ട് വരുകയാണ്. ദിലീപിന് ഭാവനയോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നു എന്ന് കുഞ്ചാക്കോ.  മൊഴി മാറ്റാതെ ആദ്യം നല്‍കിയ മൊഴിയില്‍ തന്നെ ഉറച്ചു നിന്നാണ് കുഞ്ചാക്കോ ബോബന്‍ മൊഴിമാറ്റിയ സാക്ഷികള്‍ക്ക് മാതൃകയായത്. സാക്ഷി വിസ്താരത്തിന്റെ വേളയില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും നടി ബിന്ദു പണിക്കരും ആദ്യം നല്‍കിയ മൊഴി തിരുത്തി ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ കുഞ്ചാക്കോ ബോബന്‍ ദിലീപിന് എതിരായ തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

നേരത്തേ രണ്ട് തവണ ഹാജരാകാത്തതിനെ തുടര്‍ന്ന് കുഞ്ഞാക്കോ ബോബനെതിരെ വിചാരണ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നേരിട്ട് ഹാജരായതോടെ വാറന്റ് പിന്‍വലിച്ചിട്ടുണ്ട്.അന്വേഷണസംഘത്തിന് നല്‍കിയ മൊഴി കുഞ്ചാക്കോ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിലെ വിസ്താരവേളയിലും ആവര്‍ത്തിച്ചു. ഇടവേളയ്ക്ക് ശേഷം ദിലീപിന്റെ മുന്‍ഭാര്യ മഞ്ജുവാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തില്‍ നിന്ന് നായകനായ താന്‍ പിന്മാറണമെന്ന തരത്തില്‍ ദിലീപ് പറഞ്ഞിരുന്നുവെന്ന് കോടതിയിലും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. എന്നാല്‍ താന്‍ പിന്മാറാന്‍ തയ്യാറായില്ലെന്നും നടന്‍ മൊഴി നല്‍കി.

2017 ൽ കുഞ്ചാക്കോ പോലീസിന് നൽകിയ മൊഴി ഇങ്ങനെ 20 വര്‍ഷത്തോളമായി നടനായും നിര്‍മ്മാതാവായും താന്‍ മലയാള സിനിമയിലുണ്ട്. സിനിമാ സംഘടനകളുടെ തലപ്പത്തുളള, ഈ വ്യവസായത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനമുളള വ്യക്തിയാണ് തന്റെ സുഹൃത്തുകൂടിയായ ദിലീപ്. അമ്മയുടെ ട്രഷറര്‍ ആയിരുന്ന തന്നെ മാറ്റി അപ്രതീക്ഷിതമായാണ് ദിലീപ് ആ സ്ഥാനം ഏറ്റെടുത്തത്. ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജുവാര്യര്‍ ഒരിടവേളയ്ക്ക് ശേഷം അഭിനയിച്ച ‘ഹൗ ഓള്‍ഡ് ആര്‍യു’ എന്ന ചിത്രത്തില്‍ താനായിരുന്നു നായകന്‍. അവര്‍ മോഹന്‍ലാലിന്റെ നായികയായി, എന്നാൽ അത് നടന്നില്ല എന്നാൽ പിന്നീട് റോഷൻ ആൻഡ്രുസ് ആണ് തന്നെ നായകനായി തിരഞ്ഞെടുത്തത്.

താൻ സ്വയം പിന്മാറിയതാണെന്ന് എല്ലാവരോടും പറയണമ് എന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടു എന്നും കുഞ്ചാക്കോ കോടതിയോട് പറഞ്ഞു. കസിന്‍സ് എന്ന ചിത്രത്തില്‍ നിന്നും മഞ്ജു വാര്യരെ മാറ്റാന്‍ ദിലീപ് ശ്രമിച്ചതായി കേട്ടിട്ടുണ്ടെന്നും കുഞ്ചാക്കോ മൊഴി നല്‍കി.കേസില്‍ പ്രത്യേക കോടതി ജനുവരി 30 നാണ് വിചാരണ ആരംഭിച്ചത്. വനിതാ ജഡ്ജിയാണ് വാദം കേള്‍ക്കുന്നത്. കേസില്‍ ഇതുവരെ 36 പേരെ വിസ്തരിച്ചു.

Krithika Kannan