‘ഭ്രമയുഗ’ത്തിലെ മമ്മൂട്ടിയുടെ കഥപാത്രം ദുർമന്ത്രവാദിയോ! കുടുംബത്തിന്റെ സൽപ്പേര് ഇല്ലാതാക്കുന്നു; കുഞ്ചമൺ ഇല്ലക്കാർ ഹൈ കോടതിയിൽ 

സിനിമ പ്രേമികൾ ഒരുപാട് കാത്തിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണ് ‘ഭ്രമയുഗം’, ഇപ്പോൾ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്നാവശ്യവുമായി കോട്ടയത്തെ കുഞ്ചമൺ ഇല്ലക്കാർ ഹൈ കോടതിയിൽ ഹർജി സമർപ്പിച്ചു, ചിത്രത്തിൽ കുഞ്ചമൺ പോറ്റി  എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ മമ്മൂട്ടിയാണ്, ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം ദുർമന്ത്രവാദിയയാണ് എത്തുന്നത്, എന്നാൽ  ഇങ്ങനൊരു കഥപാത്രം കാരണം തങ്ങളുടെ കുടുബത്തിന്റെ സൽപ്പേരിന് കളങ്കം ഉണ്ടാകുന്നു എന്നുള്ള കരണവുമായാണ് ഇല്ലക്കാർ ഇങ്ങനൊരു ഹർജി ഹൈക്കോടതിയിൽ നൽകിയിരിക്കുന്നത്.

കുഞ്ചമൺ അല്ലെങ്കിൽ പുഞ്ചമൺ പോറ്റി  എന്ന്പറയുന്നത് ഞങ്ങളുടെ സ്ഥാനപ്പേരാണ്, ചിത്രത്തിലെ മമ്മൂട്ടിയുടെ കഥപാത്രമായ കുഞ്ചമൺ പോറ്റി ഒരു ദുര്മന്ത്രവാദിയായാണ് എത്തുന്നത് അപ്പോൾ ആ ഒരു ദുര്മന്ത്രവാദം കാണിക്കുന്നത് തങ്ങളുടെ സൽപ്പേര് തന്നെ ഇല്ലാതാകുന്നു എന്നാണ് ഇല്ലക്കാർ പറയുന്നത്, അതിനാൽ സിനിമയുടെ സെൻസർ സർട്ടിഫിക്കേറ്റ് ഇല്ലാതാകണമെന്നാവശ്യപ്പെട്ടാണ് കുടുംബക്കാർ ഹർജി നൽകിയിരിക്കുന്നത്, അതുപോലെ സിനിമയിലെ കുടുംബ പേര് ഉപയോഗിക്കുന്നതും ഇല്ലാതാക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്,

ചിത്രത്തിന്റെ അണിയറപ്രവർത്തകരോ, സംവിധായകരോ തങ്ങളുടെ ഇല്ലപ്പേര് സിനിമയിൽ ഉപയോഗിക്കുന്നതിനെ ആരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും, മമ്മൂട്ടിയെ പോലൊരു നടൻ  ഈ കഥാപാത്ര൦ ചെയ്യുമ്പോൾ അത് സമൂഹം ഏറ്റെടുക്കുയും അത് തങ്ങളുടെ കുടുംബത്തെ ബാധിക്കുമെന്നുമാണ് കുഞ്ചമൺ ഇല്ലക്കാർ പറയുന്നത്, അതുകൊണ്ടു സിനിമയിൽ കുടുംബപേര് പറയുന്ന ഭാഗങ്ങൾ നീക്കം ചെയ്യണമെന്നുമാണ് ഹർജിയിൽ അവർ പറയുന്നതും. എന്നാൽ സിനിമയിലെ കുഞ്ചമൺ പോറ്റിക്ക് ഐതിഹ്യമാലയുമായി ഒരു ബന്ധവുമില്ലന്നാണ് സംവിധായകൻ രാഹുൽ സദാശിവൻ ഒരു അഭിമുഖത്തിൽ പറയുന്നത്