ഇന്ദ്രജിത്തും നൈല ഉഷയും പ്രധാന വേഷത്തിലെത്തുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഫാന്റസി കോമഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നടന് പ്രകാശ് രാജും പ്രധാന കഥാപാത്രത്തില്‍ എത്തുന്നു. സനല്‍ വി ദേവന് സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും തെലുങ്കിലും മൊഴിമാറ്റി പ്രദര്‍ശനം നടത്തുന്നതാണ്.
പ്രകാശ് രാജ്, നൈല, ഇന്ദ്രജിത്ത് ഇവര്‍ക്ക് പുറമേ സരയു മോഹന്‍, ബാബുരാജ് എന്നിവരെയും ഉള്‍പ്പെടുത്തികൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമനാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ നിര്‍മിക്കുന്നത്. ചിത്രത്തില്‍ മല്ലിക സുകുമാരന്‍, ബിനു പപ്പു, സാധനാ, ഹരിശ്രീ അശോകന്, പ്രശാന്ത് അലക്സ്, ബിജു സോപാനം തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അഭയ കുമാര്‍ കെയും അനില്‍ കുര്യനും ചേര്‍ന്നാണ്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഫാന്റസി കോമഡി ചിത്രമാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍. ഷിബു ജോബാണ് ലൈന്‍ പ്രൊഡ്യൂസര്‍.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…