ഇന്ദ്രജിത്ത്- നൈല ഉഷ ചിത്രം കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍- ഫസ്റ്റ് ലുക്ക്

ഇന്ദ്രജിത്തും നൈല ഉഷയും പ്രധാന വേഷത്തിലെത്തുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഫാന്റസി കോമഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജും പ്രധാന കഥാപാത്രത്തില്‍ എത്തുന്നു. സനല്‍ വി…

ഇന്ദ്രജിത്തും നൈല ഉഷയും പ്രധാന വേഷത്തിലെത്തുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഫാന്റസി കോമഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജും പ്രധാന കഥാപാത്രത്തില്‍ എത്തുന്നു. സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും തെലുങ്കിലും മൊഴിമാറ്റി പ്രദര്‍ശനം നടത്തുന്നതാണ്.

പ്രകാശ് രാജ്, നൈല, ഇന്ദ്രജിത്ത് ഇവര്‍ക്ക് പുറമേ സരയു മോഹന്‍, ബാബുരാജ് എന്നിവരെയും ഉള്‍പ്പെടുത്തികൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമനാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ നിര്‍മിക്കുന്നത്. ചിത്രത്തില്‍ മല്ലിക സുകുമാരന്‍, ബിനു പപ്പു, സാധനാ, ഹരിശ്രീ അശോകന്‍, പ്രശാന്ത് അലക്‌സ്, ബിജു സോപാനം തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അഭയ കുമാര്‍ കെയും അനില്‍ കുര്യനും ചേര്‍ന്നാണ്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഫാന്റസി കോമഡി ചിത്രമാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍. ഷിബു ജോബാണ് ലൈന്‍ പ്രൊഡ്യൂസര്‍.