വെറും സിനിമയല്ല, റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍-കുറുപ്പ് റിവ്യു

തീയേറ്ററുകളെ പൂരപ്പറമ്പാക്കി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കിയ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എത്തി. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തീയേറ്റര്‍ വിട്ട് ഒടിടിയിലേക്ക് പോയപ്പോള്‍ ഒരുപാട് ഹൈപ്പ് കിട്ടിയ ഒരു ചിത്രമാണ് കുറുപ്പ്. എന്നാല്‍ അത്ര വലിയ ഹൈപ്പ് പ്രതീക്ഷിച്ചൊന്നും തീയേറ്ററിലേക്ക് പോകേണ്ട. പക്ഷെ, ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ പ്രതീക്ഷിച്ചാണ് പോകുന്നതെങ്കില്‍ സാറ്റിസ്‌ഫൈഡ് ആകാനുള്ളതും കുറുപ്പിലുണ്ട്.
ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും അവശേഷിപ്പിക്കുന്നതാണ് സുകുമാരക്കുറുപ്പിന്റെ കഥയെങ്കില്‍ ഇതിനുള്ള സാധ്യതകളെല്ലാം അടച്ചൊരു സ്‌ക്രിപ്റ്റാണ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, ഒരു സേഫ് പാര്‍ട്ടില്‍ നിന്നാണ് കഥ ഒരുക്കിയിരിക്കുന്നതും.

ഡോക്യുമെന്ററിയില്‍ നിന്ന് മാറി സിനിമാറ്റിക് രീതിയില്‍ കഥ പറയുന്ന രീതിയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏറ്റവും ഗംഭീരമെന്ന് എടുത്ത് പറയേണ്ടത് സുഷിന്‍ ശ്യാമിന്റെ ബിജിഎമ്മും നിമിഷ് രവിയുടെ സിനിമാറ്റോഗ്രാഫിയുമാണ്. ഓരോ ഫ്രെയിമും അതിംഗംഭീരം എന്നേ പറയാനുള്ളു. കഥയുടെ ഒരു രീതി അനുസരിച്ച് പല സ്ഥലങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. കാണിക്കുന്ന സ്ഥലങ്ങളുടെയെല്ലാം സൗന്ദര്യം ഒപ്പിയെടുക്കാന്‍ നിമിഷ് രവിയുടെ സിനിമാറ്റോഗ്രഫിക്കായിട്ടുണ്ട്.

Kurup Movie Review Video

കഥ പറയുന്ന രീതി ചെറിയ ലാഗിംഗോടെയാണ്. പക്ഷെ, അതൊന്നും നമ്മളെ ഒട്ടും ബോറടിപ്പിക്കില്ല. ടൊവിനോ തോമസ് ഒറ്റ സീനില്‍ വന്ന് പോകുന്ന ഒരു ഗസ്റ്റ് അപ്പിയറന്‍സില്‍ എത്തുന്നുണ്ട്. പെര്‍ഫോമന്‍സ് നോക്കുകയാണെങ്കില്‍ പൊലീസ് ഓഫീസറായി എത്തുന്ന ടൊവിനോ തോമസ് ഒരു രക്ഷയുമില്ലാത്ത രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. ഇത്രയും നല്ല നടനെ മലയാളത്തില്‍ ഇനിയും ഉപയോഗിക്കണം.
എന്തായാലും റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ എന്നൊരു ജോണറിനോട് നീതി പുലര്‍ത്താന്‍ കുറുപ്പിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

 

Geethu