കഴിഞ്ഞ ദിവസമാണ് ബഷീർ ബാഷിയും കുടുംബവും മശൂറയുടെ പിറന്നാൾ ആഘോഷമാക്കിയത്. ആഘോഷത്തിനിടയിൽ മഷൂറയ്ക്ക് ബഷീർ ഐ ഫോൺ നൽകിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു. സുഹാനയുടെ കാര്യം ചൂണ്ടി കാണിച്ചുകൊണ്ടായിരുന്നു ചർച്ചകൾ നടന്നത്. ഇന്നിപ്പോൾ ഇക്കാര്യത്തിൽ സംസാരിച്ചുകൊണ്ട് ഇരുവരും തന്നെ എത്തിയിരിക്കുകയാണ്. തങ്ങളുടെ സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും ഇക്കാര്യത്തിൽ പ്രതികരണം അറിയിച്ചിരിക്കുന്നത്. വിഡിയോയിൽ ആദ്യം അലമാര തുറന്ന് അതിലിരിക്കുന്ന സാധനങ്ങള്‍ എന്തൊക്കെയാണെന്ന് ഇരുവരും കാണിച്ചു. പിന്നാലെ സുഹാന തന്റെ അമ്മച്ചിയുടെ ഓര്‍മ്മയ്ക്ക് വേണ്ടി എടുത്ത വെച്ച ചില കാര്യങ്ങള്‍ അതിലുണ്ടെന്ന് പറയുകയാണ്. അമ്മച്ചി ഉപയോഗിച്ച് കൊണ്ടിരുന്ന കുട, ബുക്ക്, അമ്മച്ചിയ്ക്ക് ഇഷ്ടപ്പെട്ട കമ്മലുകള്‍ ഒക്കെ സുഹാന കാണിച്ചിരുന്നു.