താന്‍ ഇന്നും സിനിമയില്‍ അറിയപ്പെടുന്ന താരമായി നില നില്‍ക്കുന്നുണ്ടെങ്കില്‍! അതിനെ കാരണം ആ ചിത്രം മാത്രമാണ്, ഖുശ്‌ബു 

താന്‍ ഇന്നും സിനിമയില്‍ അറിയപ്പെടുന്ന താരമായി നില നില്‍ക്കുന്നുണ്ടെങ്കില്‍ അത് ചിന്ന തമ്പിയാണെന്നും താന്‍ 16 വയതിനിലെ എന്ന ചിത്രത്തില്‍ അഭിനയിച്ചു നില്‍ക്കുന്ന സമയത്താണ് ഈ സിനിമയിലേക്ക് ഓഫര്‍ വരുന്നതെന്നും ഖുശ്ബു പറയുന്നു, തന്റെ പ്രിയ ചിത്രത്തെ കുറിച്ചു ഖുശ്‌ബു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്. ഈ സിനിമയാണ് തനിക്ക് ഇന്‍ഡസ്ട്രിയില്‍ ഇത്രയും വലിയ പേര് ലഭിക്കാനുള്ള കാരണം

ഒരു വര്‍ഷത്തോളം തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ ഓടിയ ചിത്രം കൂടിയായിരുന്നു ചിന്ന തമ്പി. തനിക്ക് തമിഴ്‌നാട്ടില്‍ ആരാധന കൂടാൻ കാരണം  ഈ ചിത്രം ഹിറ്റായതിന് പിന്നാലെയാണ്  . ഈ ചിത്രത്തില്‍ മറ്റൊരു നടിയായിരുന്നു അഭിനയിക്കേണ്ടത് , ഈ നടിയുടെ ഡേറ്റ് കിട്ടാതെ വന്നതോടെയാണ് ചിന്ന തമ്പിയിലേക്ക് തന്നെ വിളിക്കുത്. അത് താന്‍ 16 വയതിനിലേ എന്ന ചിത്രത്തില്‍ അഭിനയിച്ച് കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് ചിന്ന തമ്പിയിലേക്കുള്ള വിളി വരുന്നത്

അതും തനിക്ക് ഗ്ലാമര്‍ എന്ന പേരാണ് അന്നും. എന്നാല്‍ പി വാസു തന്നെ ഈ സിനിമയില്‍ കണ്ട ശേഷം അദ്ദേഹം ചിന്തിച്ചത് ഈ പെണ്‍കുട്ടിക്ക് ഒരു അവസരം നല്‍കിയാല്‍ നന്നായി അഭിനയിക്കും എന്നാണെന്നും നടി പറഞ്ഞു. മാത്രമല്ല പ്രൊഡ്യൂസറുടെ അടുത്ത് ഒരു വലിയ അടിക്ക് ശേഷമാണ് തന്നെ നിശ്ചയിച്ചതെന്നും ഖുശ്ബു പറഞ്ഞു.