ഏറ്റവും കൂടുതൽ പിണങ്ങിയിട്ടുണ്ടാവുക ജിന്റപ്പനോട്; നോറയ്ക്ക്  വിട്ടുകൊടുത്തത് എന്തുകൊണ്ട്; അൻസിബ 

കഴിഞ്ഞ വെയ്ക്കണ്ട എപ്പിസോഡിലൂടെ പുറത്തായത് അൻസിബ ആയിരുന്നു. തീർത്തും അപ്രതീക്ഷിതമായിരുന്നു അൻസിബയുടെ പുറത്താകൽ. ഫൈനൽ 5 ൽ ഉണ്ടാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥികളിൽ ഒരാളായിരുന്നു അൻസിബ. അൻസിബയുടെ പുറത്താകാലിൽ വളരെ വൈകാരികമായിട്ടായിരുന്നു ഋഷി പ്രതികരിച്ചത്. ഇപ്പോൾ ബി​ഗ് ബോസിന് പുറത്തിറങ്ങിയ ശേഷം ബി​ഗ് ബോസിലെ കാര്യങ്ങൾ സംസാരിക്കുകയാണ് അൻസിബ. ഋഷിക്കാണ് താൻ പിന്തുണ കൊടുക്കുക എന്നും വളരെ ജെനുവിനാണ് ഋഷിയെന്നും അൻസിബ പറഞ്ഞു. ജിന്റോയെക്കുറിച്ചുള്ള ചോദ്യങ്ങളോടും അൻസിബ പ്രതികരിച്ചു. ജിന്റപ്പൻ പൊളിയാണ്,  ജിന്റപ്പൻ എന്താണെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല, ജിന്റപ്പൻ എന്തൊക്കെയോ കാണിക്കും പക്ഷേ തനിക്ക് ജിന്റപ്പനെ ഇഷ്ടമാണ്. ക്വാളിറ്റി ഇല്ലാത്ത മനുഷ്യനോട് നമുക്ക് ഇഷ്ടം തോന്നില്ലല്ലോ എന്നൊക്കെയാണ് ജിന്റോയെക്കുറിച്ച് അൻസിബ പ്രതികരിച്ചത്. ജിന്റപ്പൻ എന്തൊക്കെ ചെയ്താലും ജിൻപ്പന്റെ അടുത്ത് ആ ദേഷ്യം തോന്നിയിട്ടില്ല എന്നും താൻ ഏറ്റവും കൂടുതൽ പിണങ്ങിയിട്ടുണ്ടാവുക ജിന്റപ്പന്റെ അടുത്തായിരിക്കുമെന്നും എന്നാൽ വീണ്ടും ഇണങ്ങുകയും ചെയ്യുമെന്നാണ് അൻസിബ പറഞ്ഞത്. എന്താണ് ബി​ഗ് ബോസിൽ നിന്ന് പഠിച്ച പാഠം എന്ന ചോദ്യത്തിന് പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയണം അതിന് ശേഷം ഖേദിച്ചിട്ട് കാര്യമില്ല എന്നാണെന്നും അൻസിബ പറയുന്നുണ്ട്. എന്തുകൊണ്ടാണ് നോറയോട് കൺഫെഷൻ റൂമിലിരുന്ന് സംസാരിച്ചപ്പോൾ വിട്ടുകൊടുത്തത് എന്ന ചോദ്യത്തിനും അൻസിബ മറുപടി പറയുന്നുണ്ട്. തലേദിവസം നടന്ന സംഭവങ്ങൾ  വിഷമമുണ്ടാക്കിയിരുന്നു.

അവസാനം ബിഗ് ബോസ് ചോദിച്ചപ്പോൾ നോമിനേറ്റ് ചെയ്യുന്നുവെന്ന് പറയാമിയിരുന്നു, പക്ഷേ പറഞ്ഞില്ല എന്നും അൻസിബ പറഞ്ഞു. അർജുനും ശ്രീതുവും പ്രണയത്തിലാണോ എന്ന ചോദ്യത്തിനും അൻസിബ മറുപടി പറഞ്ഞു. അത് അങ്ങനെയാണെന്ന് തനിക്ക് അറിയില്ലയെന്നും അവർ ഫ്രണ്ട്‌സ് ആണെന്നുമാണ് അൻസിബ പറഞ്ഞത്. അതേസമയമ് കഴിഞ്ഞ ദിവസവും ഒട്ടും പ്രതീക്ഷിക്കാതെയാണ് അൻസിബ ബി​ഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായത്. 77 ദിവസങ്ങൾ ബി​ഗ് ബോസ് വീട്ടിൽ നിന്ന ശേഷമാണ് അൻസിബ പുറത്തായിരിക്കുന്നത്. അവാസനം വരെ ഉണ്ടാകുമെന്ന് പ്രേക്ഷകർ ഉറപ്പിച്ചിരുന്ന മത്സരാർത്ഥി കൂടിയായിരുന്നു അൻസിബ. ഇത്രയും ദിവസം ബി​ഗ് ബോസ് ഹൗസിൽ നിൽക്കുമെന്ന് താൻ  പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ബി​ഗ് ബോസിൽ നിന്ന് പുറത്തായിതിന് പിന്നാലെ അൻസിബ പറഞ്ഞത്. പ്രേക്ഷകർ തന്ന പിന്തുണ വളരെ വലുതാണെന്നും തൻ താനായിട്ടേ അവിടെ നിന്നിട്ടുള്ളൂവെന്നും ഹൗസിൽ ഒരിക്കലും കള്ളത്തരം കാണിച്ചിട്ടില്ലെന്നും അൻസിബ വ്യക്തമാക്കിയിരുന്നു. ബി​ഗ് ബോസ് വീട്ടിൽ നിൽക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്നും 365 ദിവസവും വേണമെങ്കിലും നമുക്ക് അഭിനയിക്കാം, പക്ഷേ ഏതെങ്കിലും നിമിഷത്തിൽ അവരുടെ യഥാർത്ഥ മുഖം പുറത്ത് വരുമെന്നും അൻസിബ പറഞ്ഞു. അതേസമയം ഒരു പ്ലാനിംഗുമില്ലാതെ ഈ സീസണിലെത്തിയ മത്സരാര്‍ഥികളില്‍ പ്രധാനിയാണ് അന്‍സിബ.

ഈ സീസണില്‍ ആദ്യ പകുതിയില്‍ ഒരു ഗെയിമര്‍ എന്ന നിലയില്‍ അന്‍സിബ പരാജയമായിരുന്നു. രതീഷ് കുമാറും റോക്കിയും ജാസ്മിനും അപ്സരയും സിജോയും ജാന്‍മോണിയുമൊക്കെയുള്ള, ബഹളമയമായ ആദ്യ വാരങ്ങളില്‍ ഇങ്ങനെയൊരാള്‍ അവിടെയുണ്ടെന്ന് തന്നെ പ്രേക്ഷകര്‍ മറന്നുപോയിരുന്നു. വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ തന്നെ അന്‍സിബയോട് പലപ്പോഴും ഇതേക്കുറിച്ച് ചോദിച്ചിട്ടുണ്ട്.  മോഹന്ലാലിനോടും ചര്‍ച്ചകള്‍ക്കിടയിൽ പലപ്പോഴും സഹമത്സരാര്‍ഥികളോടും താനൊരു ബിഗ് ബോസ് മെറ്റീരിയല്‍ അല്ലെന്നും ബിഗ് ബോസിലെ ഗെയിം എന്താണെന്ന് തനിക്കറിയില്ലെന്നും അന്‍സിബ തന്നെ പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് നല്‍കുന്ന ടാസ്കുകളും ഗെയിമുകളുമൊക്കെ തനിക്ക് കഴിയുംവിധം ചെയ്തതൊഴിച്ചാല്‍ അതില്‍ പറയത്തക്ക വിജയങ്ങളൊന്നും അന്‍സിബയ്ക്ക് ഇല്ല. ഹൗസിലെ  വീട്ടുജോലികളില്‍ മാത്രമാണ് ആദ്യ വാരങ്ങളില്‍ അന്‍സിബ മറ്റുള്ളവരുടെ പ്രശംസ നേടിയത്