100 കുടുംബങ്ങള്‍ക്കായി ഒരു കോടി!! ഖുശിയുടെ വിജയം ആഘോഷിച്ച് വിജയ് ദേവരകൊണ്ട

തെന്നിന്ത്യയിലെ സൂപ്പര്‍താരമാണ് വിജയ് ദേവരകൊണ്ട. മറ്റ് താരങ്ങളെക്കാളും ആരാധകരുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്ന താരവുമാണ്. ആരാധകര്‍ക്ക് താരം വിനോദയാത്ര സംഘടിപ്പിക്കാറുണ്ട്. അടുത്തിടെയാണ് മണാലിയിലേക്ക് 100 ആരാധകര്‍ക്ക് ട്രിപ്പ് ഒരുക്കിയത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ‘ഖുഷി’യുടെ വിജയത്തില്‍ ആരാധകര്‍ക്ക് സമ്മാനമായി എത്തിയിരിക്കുകയാണ്.

ഖുഷിയുടെ വിജയത്തിന് പിന്നാലെ ഒരു കോടി രൂപ 100 കുടുംബങ്ങള്‍ക്ക് വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം. തന്റെ സ്വന്തം സമ്പാദ്യത്തില്‍ നിന്നും ഒരു ലക്ഷം വീതം 100 കുടുംബങ്ങള്‍ക്ക് വരുന്ന 10 ദിവസങ്ങള്‍ക്കുള്ളില്‍ കൈമാറുമെന്ന് ദേവരകൊണ്ട അറിയിച്ചു. വിശാഖപട്ടണത്ത് നടന്ന പരിപാടിക്കിടെ വേദിയില്‍ വെച്ചായിരുന്നു താരം ഇക്കാര്യം പ്രഖ്യാപിച്ചത്.

എന്റെ സന്തോഷം പങ്കിടാന്‍ എന്റെ പ്രതിഫലത്തില്‍ നിന്ന് ഒരു കോടി രൂപ എന്റെ കുടുംബാംഗങ്ങളായ നിങ്ങള്‍ക്ക് ഞാന്‍ സംഭാവന ചെയ്യുകയാണ്. നിങ്ങളില്‍ നിന്ന് നൂറു കുടുംബങ്ങളെ തിരഞ്ഞെടുത്ത് ഓരോരുത്തര്‍ക്കും ഒരു ലക്ഷം വീതം ഞാന്‍ നല്‍കും. എന്റെ സമ്പാദ്യവും സന്തോഷവും നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നെന്ന് താരം പറഞ്ഞു.

വിജയ് ദേവരകൊണ്ടയെയും സമാന്തയെയും പ്രധാന കഥാപത്രങ്ങളാക്കി ശിവ നിര്‍വാണ സംവിധാനം ചെയ്ത പാന്‍-ഇന്ത്യന്‍ റൊമാന്റിക് ഡ്രാമയാണ്ഖുഷി. സെപ്റ്റംബര്‍ 1നാണ് തിയറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Anu B