രാജീവ് രവിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് കുറ്റവും ശിക്ഷയും. ഇപ്പോഴിതാ സിനിമയുടെ ട്രെയിലറാണ് ശ്രദ്ധ നേടുന്നത്. യഥാര്‍ത്ഥ സംഭവ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒരു കൂട്ടം പോലീസുകാരുടെ കഥയാണ് ഈ സിനിമ പറയുന്നത് എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. മലയാള സിനിമയുടെ പ്രിയപ്പെട്ട നടന്മാരില് ഒരാളായ ആസിഫ് അലിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്.
ആസിഫ് അലിയ്ക്ക് പുറമെ ഷറഫുദ്ദീന്, സണ്ണി വെയ്ന്‍, രാജാമണി, അലന്‍സിയര്‍ എന്നിവരാണ് സിനിമയില്‍ മറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. യഥാര്‍ത്ഥ സംഭവ കഥകളെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമയായത് കൊണ്ടുതന്നെ സിനിമാ പ്രേമികളും വളരെ പ്രതീക്ഷയോടെയാണ് ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. മെയ് 27ന് ആണ് പ്രേക്ഷകരിലേക്ക് എത്തുക.
ഫിലീം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി.ആര് കുറ്റവും ശിക്ഷയും എന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ കഥ സിബി തോമസിന്റേയും ശ്രീജിത്ത് ദിവാകരന്റേതുമാണ്. 2015ല്‍ കാസര്‍ഗോഡ് ജില്ലയില്‍ വെച്ച് നടന്ന ഒരു ജ്വല്ലറി കൊള്ളയും അത് അന്വേഷിക്കാന്‍ പോകുന്ന പോലീസുകാരുടെ കഥയാണ് ഈ സിനിമ പറയുന്നത്. ചിത്രത്തില്‍ സാജന് ഫിലിപ്പ് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. സിനിമയുടെ ഛായാഗ്രഹണം സുരേഷ് രാജനും, എഡിറ്റിംഗ് അജിത്ത് കുമാറും, മ്യൂസിക് ഡോണ്‍ വിന്‍സെന്റും നിര്‍വഹിക്കുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…