എനിക്കും നിങ്ങളെ പോലെ ഒരു നടനാകണം !! പക്രുവിനെ നേരിൽ കാണുവാൻ താല്‍പര്യമറിയിച്ച്‌ ക്വാഡന്‍

പൊക്കകുറവിന്റെ പേരിൽ പീഡനം അനുഭവിച്ച ക്വാഡന്‍ ബെയില്‍സ് ഗിന്നസ് പക്രുവിന്റെ പിന്തുണയ്ക്ക് ഇപ്പോൾ നന്ദി അറിയിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ മാധ്യമമായ എസ്ബിഎസ് മലയാളം വഴിയാണ് ക്വാഡന്‍ ഈ വിവരം അറിയിച്ചത്. തനിക്ക് പക്രുവിനെ പോലെ ഒരു നടൻ ആകണം എന്നും ക്വാഡന്‍ അറിയിച്ചിരിക്കുകയാണ്. ഗിന്നസ് പക്രുവുമായി വിഡിയോ കോളില്‍ സംസാരിക്കണമെന്നും നേരില്‍ കാണണമെന്ന താത്പര്യവും വിശദീകരിച്ചു. ഗിന്നസ് പക്രുവിന്റെ ജീവിത കഥ തൻറെ മകനെ  വളരെ അധികം സന്തോഷിപ്പിച്ചു എന്നും ക്വാഡന്റെ ‘അമ്മ യാരക്ക പറഞ്ഞു.

അടുത്ത ഇന്ത്യാ സന്ദര്‍ശനത്തില്‍ ഗിന്നസ് പക്രുവിനെ നേരില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ക്വാഡന്‍.ഉയരക്കുറവിന്റെ പേരില്‍ സഹപാഠികളില്‍ നിന്ന് ക്രൂരമായ അധിക്ഷേപമാണ് ക്വാഡന്‍ നേരിട്ടത്. എന്നെയൊന്ന് കൊന്ന് തരുമോയെന്ന് ഏങ്ങലടിച്ച്‌ കരയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായുരുന്നു.

ഇതോടെ വിദ്യാര്‍ത്ഥി ലോകശ്രദ്ധയിലേക്കെത്തി. തന്നോട് സങ്കടങ്ങള്‍ തുറന്നുപറയുന്ന മകന്റെ വീഡിയോ അമ്മ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു.

വലിയ പിന്തുണയാണ് ക്വാഡന് ലഭിച്ചത്. നടന്‍ ഗിന്നസ് പക്രുവും ഹൃദയത്തില്‍ തൊാടുന്ന കുറിപ്പുമായി രംഗത്തെത്തിയിരുന്നു, മോനേ, നിന്നെ പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുമ്ബോള്‍ നിന്റെ അമ്മ തോല്‍ക്കും. ഇങ്ങനെയായിരുന്നു കുറിപ്പ്.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago