വിവാഹം കഴിക്കാത്തതിൽ എനിക്ക് വിഷമം ഇല്ല, മനസ്സ് തുറന്ന് ലക്ഷ്മി ഗോപാലസ്വാമി!

അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് കാലെടുത്ത് വെച്ച നടി ആണ് ലക്ഷ്മി ഗോപാലസ്വാമി. നടിയെന്നതിലുപരി ലക്ഷ്മി ഒരു മികച്ച നർത്തകി കൂടിയാണ്. ജയറാം, മോഹൻലാൽ  എന്നി താരങ്ങളുടെ കൂടി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട് . പിന്നീട് കന്നഡ തമിഴ് എന്നി ഭാഷകളിലും ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചു. സിനിമ, സീരിയൽ, തുടങ്ങി നൃത്ത വേദികളിൽ വരെ തിളങ്ങി നിൽക്കുന്ന താരത്തിന് ഇപ്പോൾ നാപ്പത്തിയൊമ്പത് വയസ്സ് പിന്നിട്ടു. 1970 ജനുവരി 7ന് ആണ് ലക്ഷ്മി ഗോപാലസ്വാമിയുടെ ജനനം. എന്നാൽ താരം ഇപ്പോഴും വിവാഹ ജീവിതത്തിൽ നിന്നും പിന്മാറി നിൽക്കുകയാണ്. ആരാധകർ പലപ്പോഴും താരത്തിനോട് അതിന്റെ കാരണം തിരക്കിയെങ്കിലും കൃത്യമായ മറുപടി ഒന്നും തന്നെ താരത്തിന്റെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ തന്റെ സിനിമ ജീവിതത്തെയും വിവാഹം കഴിക്കാത്തതിനെ കുറിച്ചും എല്ലാം മനസ്സ് തുറക്കുകയാണ് ലക്ഷ്മി ഗോപാല സ്വാമി.

അരയന്നങ്ങളുടെ വീട്ടിലേക്ക് എന്നെ ക്ഷണിക്കാനായി വന്നത് ബ്ലെസ്സി സാർ ആയിരുന്നു. അതിനു ശേഷം പാലക്കാട് ലോഹിതദാസ് സാറിനെ കാണാനും പോയി. അവിടെ ചെന്നപ്പോൾ ലോഹിസാർ എന്നോട് ഒന്നും സംസാരിച്ചില്ല. ഒന്നും സംസാരിക്കാതെ എങ്ങനെ സിനിമ ചെയ്യുമെന്ന് ഞാനും ചിന്തിച്ചിരുന്നു. എന്നാൽ ആ സിനിമ എനിക്ക് വലിയ ശ്രദ്ധയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും നേടി തന്നത്. അതിന് ശേഷം കിട്ടിയ  അംഗീകാരങ്ങൾ എല്ലാം തന്നെ എന്നിൽ വന്നു ഭാവിച്ചാണ്. ഒന്ന് രണ്ടു ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ എനിക്ക് തെറ്റ് പറ്റിയിട്ടുണ്ട്. എന്നാൽ അതൊന്നും ഞാൻ കാര്യമാക്കുന്നില്ല.

ആഡംബര ജീവിതം ഇഷ്ട്ടപെടുന്ന ഒരാൾ അല്ല ഞാൻ. ഞാൻ ഉപയോഗിക്കുന്ന കാറിന് പത്ത് വർഷത്തെ പഴക്കം ഉണ്ട്. ഇപ്പോൾ ഞാൻ ഒരു ഫ്രീ ഗേൾ ആയി നടക്കുകയാണ്. ആ ജീവിതം ഞാൻ ഒരുപാട് ആസ്വദിക്കുന്നുമുണ്ട്. വിവാഹം കഴിക്കാഞ്ഞതിൽ എനിക്ക് ദുഃഖം ഒന്നും തോന്നിയിട്ടില്ല. ഈ ജീവിതത്തിൽ ഞാൻ ഒരുപാട് ഹാപ്പി ആണെന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

 

 

 

 

 

 

 

 

Rahul

Recent Posts

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

21 mins ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

2 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

3 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

4 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago