അങ്ങനുള്ള രംഗങ്ങൾ ഒന്നും ഉണ്ടാകരുത്, മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ അച്ഛൻ മുന്നോട്ട് വെച്ച നിബന്ധനകൾ!

പ്രേഷകരുടെ പ്രിയ താരങ്ങളിൽ ഒരാൾ ആണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് കാലെടുത്ത് വെച്ച നടി ആണ് ലക്ഷ്മി ഗോപാലസ്വാമി. നടിയെന്നതിലുപരി ലക്ഷ്മി ഒരു മികച്ച നർത്തകി കൂടിയാണ്. ജയറാം, മോഹൻലാൽ  എന്നി താരങ്ങളുടെ കൂടി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട് . പിന്നീട് കന്നഡ തമിഴ് എന്നി ഭാഷകളിലും ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചു. സിനിമ, സീരിയൽ, തുടങ്ങി നൃത്ത വേദികളിൽ വരെ തിളങ്ങി നിൽക്കുന്ന താരം കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി.

2000ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം അരയന്നങ്ങളുടെ വീടിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി സിനിമയിലേക്ക് വരുന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രം ലക്ഷ്മിക്ക് മികച്ച ഒരു തുടക്കം തന്നെയാണ് നൽകിയത്. ഇപ്പോൾ ഒരു അഭിമുഖത്തതിൽ തന്റെ ആദ്യത്തെ ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ്‌ ലക്ഷ്മി ഗോപാല സ്വാമി. ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ,

അന്ന് മമ്മൂട്ടി എന്ന നടനെപ്പറ്റി ഞാൻ ധാരാളം കേട്ടിട്ടുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങളുടെ ഇടയിൽ ഉള്ള താരമൂല്യം എത്രത്തോളം ഉണ്ടായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു. സിനിമയിലേക്ക് ക്ഷണം കിട്ടിയപ്പോൾ ആദ്യം ചോദിച്ചത് ഒരുപാട് റൊമാന്റിക് സീനുകൾ ഉണ്ടോ എന്നാണ്. എന്നാൽ തനിക്ക് ചെയ്യേണ്ടത് കുടുംബിനിയുടെ വേഷം ആണെന്ന് അറിഞ്ഞപ്പോൾ എനിക്ക് ആശ്വാസം ആയി. എന്നാൽ അച്ഛൻ വെറുതെ വിടാൻ ഒരുക്കം അല്ലായിരുന്നു. അച്ഛൻ ഉടനെ ചാടിക്കയറി പറഞ്ഞു, നായകനൊപ്പം കട്ടിലിൽ കിടന്നുകൊണ്ടുള്ള രംഗങ്ങൾ ഒന്നും ചെയ്യാൻ പറ്റില്ല എന്ന്.

അതൊന്നും ഇല്ല എന്ന് പറഞ്ഞു ഒടുവിൽ സിനിമയുടെ ഷൂട്ടിങ് എത്തി. ഞാൻ ആസ്വദിച്ച് ചെയ്ത ചിത്രം ആയിരുന്നു അരയന്നങ്ങളുടെ വീട്. ആദ്യ ചിത്രം ആയത് കൊണ്ട് തന്നെ എനിക്ക് കുറച്ചധികം പേടി തുടക്കത്തിൽ ഉണ്ടായിരുന്നു. എന്നാൽ ലോഹിതദാസ് സാറും മമ്മൂക്കയും എല്ലാം സാവധാനം ഞാൻ ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു. നമ്മൾ ഒരു രംഗം ചെയ്താൽ അത് കൊള്ളാം എന്ന് ലോഹി സർ പറയാറില്ലായിരുന്നു. കട്ട് പറഞ്ഞുള്ള സാറിന്റെ തലയാട്ടിൽ നിന്നാണ് നമ്മളുടെ അഭിനയം എങ്ങനെ ഉണ്ടായിരുന്നുവെന്ന് നമ്മൾ ഊഹിച്ചെടുക്കുക.

Sreekumar

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago