Categories: Film News

അന്ന് ഞാൻ എടുത്ത തീരുമാനം തെറ്റായി പോയെന്ന് സിനിമ ഇറങ്ങിയപ്പോൾ ആണ് മനസ്സിലായത്!

പ്രേഷകരുടെ പ്രിയ താരങ്ങളിൽ ഒരാൾ ആണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് കാലെടുത്ത് വെച്ച നടി ആണ് ലക്ഷ്മി ഗോപാലസ്വാമി. നടിയെന്നതിലുപരി ലക്ഷ്മി ഒരു മികച്ച നർത്തകി കൂടിയാണ്. ജയറാം, മോഹൻലാൽ  എന്നി താരങ്ങളുടെ കൂടി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട് . പിന്നീട് കന്നഡ തമിഴ് എന്നി ഭാഷകളിലും ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചു. സിനിമ, സീരിയൽ, തുടങ്ങി നൃത്ത വേദികളിൽ വരെ തിളങ്ങി നിൽക്കുന്ന താരം താൻ അഭിനയിച്ച ഒരു ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്.
ഹണി റോസും മണികുട്ടനും പ്രധാന വേഷത്തിൽ എത്തിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ മണിക്കുട്ടന്റെ ‘അമ്മ വേഷത്തിൽ ആണ് ലക്ഷ്മി എത്തിയത്. സിനിമയിൽ നായികയായി നിൽക്കുന്ന സമയത്താണ് ഒരു മുതിർന്ന മകന്റെ ‘അമ്മ വേഷം ചെയ്തുകൊണ്ട് താരം ചിത്രത്തിൽ എത്തിയത്. എന്നാൽ അന്ന് താൻ എടുത്ത ആ തീരുമാനം തെറ്റായി പോയെന്നു സിനിമ പുറത്തിറങ്ങിയതിന് ശേഷമാണ് തനിക്ക് മനസ്സിലായതെന്നു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. ചിലപ്പോൾ ചില സ്ക്രിപ്റ്റുകൾ കേൾക്കുമ്പോൾ നമ്മൾ വളരെ എക്സൈറ്റഡ് ആകാറുണ്ട്. അതുപോലെ ഞാൻ എക്സൈറ്റഡ് ആയ ഒരു തിരക്കഥ ആയിരുന്നു ബോയ് ഫ്രണ്ടിന്റെ.
‘പക്ഷെ അതൊരു മോശം സിനിമ ആണെന്ന് ഒരിക്കലും ഞാൻ പറയില്ല. കാരണം മുൻപ് ഞാൻ ചെയ്യാൻ മടിച്ച പല കാര്യങ്ങളൂം ആ ചിത്രത്തിൽ കൂടി ചെയ്യാൻ എനിക്ക് കഴിഞ്ഞു. അത് പോലെ തന്നെ വിനയൻ സാറിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതും വലിയ ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. ആ ചിത്രത്തിൽ അഭിനയിച്ചതിന് ശേഷമാണ് ഒരു ബെറ്റര്‍ ആക്ടറായി ഞാൻ മാറി എന്ന് എനിക്ക് ബോധ്യമായത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ആദ്യം കേട്ടപ്പോള്‍ ഞാന്‍ മറ്റൊരു തലത്തിൽ ആണ് ചിത്രത്തെ കുറിച്ച് വിചാരിച്ചത്. എന്നാൽ ചിത്രം പുറത്തിറങ്ങി മുഴുവൻ കണ്ടപ്പോൾ ആണ് അത് സാദാരണ ഒരു മസാല ചിത്രം ആണെന്ന് തിരിച്ചറിഞ്ഞത്. ആ ചിത്രത്തിൽ ഞാൻ ഉണ്ടാകേണ്ട ആവിശ്യം ഇല്ലായിരുന്നുവെന്നും എനിക്ക് മനസിലായത്.
അതിനു ശേഷം പുറത്ത് വെച്ച് ആളുകൾ കാണുമ്പോൾ അവരും ചോദിച്ചിട്ടുണ്ട് മാഡം എന്തിനാണ് ആ ചിത്രത്തിൽ അഭിനയിച്ചത് എന്നൊക്കെ. അവരോടൊക്കെ ഞാൻ ഒരു ചിരി മാത്രമാണ് മറുപടിയായി നൽകിയത്. അല്ലങ്കിലും ചില സമയത്ത് നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം ശരിയാവണം എന്നില്ലല്ലോ, എന്നാണ് താരം പറഞ്ഞത്.

Sreekumar

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

27 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

34 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

43 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

54 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

1 hour ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

1 hour ago