അന്ന് ഞാൻ എടുത്ത തീരുമാനം തെറ്റായി പോയെന്ന് സിനിമ ഇറങ്ങിയപ്പോൾ ആണ് മനസ്സിലായത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

അന്ന് ഞാൻ എടുത്ത തീരുമാനം തെറ്റായി പോയെന്ന് സിനിമ ഇറങ്ങിയപ്പോൾ ആണ് മനസ്സിലായത്!

Lakshmi Gopalaswamy about movie

പ്രേഷകരുടെ പ്രിയ താരങ്ങളിൽ ഒരാൾ ആണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് കാലെടുത്ത് വെച്ച നടി ആണ് ലക്ഷ്മി ഗോപാലസ്വാമി. നടിയെന്നതിലുപരി ലക്ഷ്മി ഒരു മികച്ച നർത്തകി കൂടിയാണ്. ജയറാം, മോഹൻലാൽ  എന്നി താരങ്ങളുടെ കൂടി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട് . പിന്നീട് കന്നഡ തമിഴ് എന്നി ഭാഷകളിലും ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചു. സിനിമ, സീരിയൽ, തുടങ്ങി നൃത്ത വേദികളിൽ വരെ തിളങ്ങി നിൽക്കുന്ന താരം താൻ അഭിനയിച്ച ഒരു ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്. Lakshmi-Gopalaswamy

ഹണി റോസും മണികുട്ടനും പ്രധാന വേഷത്തിൽ എത്തിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ മണിക്കുട്ടന്റെ ‘അമ്മ വേഷത്തിൽ ആണ് ലക്ഷ്മി എത്തിയത്. സിനിമയിൽ നായികയായി നിൽക്കുന്ന സമയത്താണ് ഒരു മുതിർന്ന മകന്റെ ‘അമ്മ വേഷം ചെയ്തുകൊണ്ട് താരം ചിത്രത്തിൽ എത്തിയത്. എന്നാൽ അന്ന് താൻ എടുത്ത ആ തീരുമാനം തെറ്റായി പോയെന്നു സിനിമ പുറത്തിറങ്ങിയതിന് ശേഷമാണ് തനിക്ക് മനസ്സിലായതെന്നു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. ചിലപ്പോൾ ചില സ്ക്രിപ്റ്റുകൾ കേൾക്കുമ്പോൾ നമ്മൾ വളരെ എക്സൈറ്റഡ് ആകാറുണ്ട്. അതുപോലെ ഞാൻ എക്സൈറ്റഡ് ആയ ഒരു തിരക്കഥ ആയിരുന്നു ബോയ് ഫ്രണ്ടിന്റെ. Lakshmi-Gopalaswamy3

‘പക്ഷെ അതൊരു മോശം സിനിമ ആണെന്ന് ഒരിക്കലും ഞാൻ പറയില്ല. കാരണം മുൻപ് ഞാൻ ചെയ്യാൻ മടിച്ച പല കാര്യങ്ങളൂം ആ ചിത്രത്തിൽ കൂടി ചെയ്യാൻ എനിക്ക് കഴിഞ്ഞു. അത് പോലെ തന്നെ വിനയൻ സാറിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതും വലിയ ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. ആ ചിത്രത്തിൽ അഭിനയിച്ചതിന് ശേഷമാണ് ഒരു ബെറ്റര്‍ ആക്ടറായി ഞാൻ മാറി എന്ന് എനിക്ക് ബോധ്യമായത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ആദ്യം കേട്ടപ്പോള്‍ ഞാന്‍ മറ്റൊരു തലത്തിൽ ആണ് ചിത്രത്തെ കുറിച്ച് വിചാരിച്ചത്. എന്നാൽ ചിത്രം പുറത്തിറങ്ങി മുഴുവൻ കണ്ടപ്പോൾ ആണ് അത് സാദാരണ ഒരു മസാല ചിത്രം ആണെന്ന് തിരിച്ചറിഞ്ഞത്. ആ ചിത്രത്തിൽ ഞാൻ ഉണ്ടാകേണ്ട ആവിശ്യം ഇല്ലായിരുന്നുവെന്നും എനിക്ക് മനസിലായത്. Lakshmi-Gopalaswamy3

അതിനു ശേഷം പുറത്ത് വെച്ച് ആളുകൾ കാണുമ്പോൾ അവരും ചോദിച്ചിട്ടുണ്ട് മാഡം എന്തിനാണ് ആ ചിത്രത്തിൽ അഭിനയിച്ചത് എന്നൊക്കെ. അവരോടൊക്കെ ഞാൻ ഒരു ചിരി മാത്രമാണ് മറുപടിയായി നൽകിയത്. അല്ലങ്കിലും ചില സമയത്ത് നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം ശരിയാവണം എന്നില്ലല്ലോ, എന്നാണ് താരം പറഞ്ഞത്.

Trending

To Top
Don`t copy text!