സിനിമാ മേഖലയില്‍ പുറത്ത് വന്നതും അറിയപ്പെടാതെ പോകുന്നതുമായ ചൂഷണങ്ങള്‍ കൂടി വരികയാണ് എന്ന് ഒന്ന്കൂടി നമ്മളെ ഓര്‍മ്മിപ്പിക്കുകയാണ് തെലുങ്കിലെ പ്രശസ്ത താരം മോഹന്‍ ബാബുവിന്റെ മകളും നടിയും നിര്‍മ്മാതാവുമായ ലക്ഷ്മി മഞ്ചു. താരകുടുംബത്തില്‍ ജനിച്ചത് കൊണ്ട് തന്നെ തനിക്ക് ഇത്തരം മോശം അനുഭവം ഉണ്ടാവുമെന്ന് കരുതിയില്ലെന്നും ക്രൂരമായ ബോഡി ഷെയ്മിംഗിന് താന്‍ ഇരയായിട്ടുണ്ട് എന്നുമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.
നടിയുടെ വാക്കുകളിലേക്ക്…
തന്റെ അച്ഛനെ എല്ലാവര്ക്കും അറിയുന്നതിനാലും തന്റെ കുടുംബത്തെ അറിയുന്നതിനാലും തനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ല എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ തന്റെ ചിന്ത തെറ്റായിരുന്നു. അവര്‍ കരുണയില്ലാത്തവരാണ്. ആരും എവിടേയും നല്ലവരല്ല. പതിറ്റാണ്ടുകളായി മനുഷ്യര്‍ അനുഭവിക്കുന്നതാണ് ബോഡി ഷെയ്മിംഗ് എന്നും അത് നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്.
താന്‍ കുറച്ച് തടി വച്ചിരുന്നപ്പോള് അവര്‍ പറഞ്ഞു താന്‍ ഭയങ്കര തടിയാണെന്ന്. ഇപ്പോള്‍ മെലിഞ്ഞപ്പോള്‍ അവര്‍ പറയുന്നത് വല്ലാതെ മെലിഞ്ഞുപോയി എന്നാണ്. നമ്മള്‍ക്ക് എല്ലാവരേയും സന്തോഷിപ്പിക്കാനാകില്ല. അതുകൊണ്ട് സ്വയം സന്തോഷിപ്പിക്കുക. സ്വയം തിരിച്ചറിയുക.
അതാണ് ജീവിതത്തില്‍ സഹായിക്കുന്ന യാത്ര. നിങ്ങള്‍ എന്ത് ചെയ്താലും വിധിക്കപ്പെടും. എന്ത് സംഭവിച്ചാലും നിങ്ങള്‍ക്ക് കുറ്റബോധം തോന്നരുത്. അതേസമയം, മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം മോണ്‍സ്റ്ററില്‍ നായികയായി മഞ്ചു എത്തുന്നുണ്ട്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…