താരപുത്രിമാര്‍ക്ക് പോലും സിനിമാ രംഗത്ത് രക്ഷയില്ല..!! ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ലക്ഷ്മി മഞ്ചു..!!

സിനിമാ മേഖലയില്‍ പുറത്ത് വന്നതും അറിയപ്പെടാതെ പോകുന്നതുമായ ചൂഷണങ്ങള്‍ കൂടി വരികയാണ് എന്ന് ഒന്ന്കൂടി നമ്മളെ ഓര്‍മ്മിപ്പിക്കുകയാണ് തെലുങ്കിലെ പ്രശസ്ത താരം മോഹന്‍ ബാബുവിന്റെ മകളും നടിയും നിര്‍മ്മാതാവുമായ ലക്ഷ്മി മഞ്ചു. താരകുടുംബത്തില്‍ ജനിച്ചത് കൊണ്ട് തന്നെ തനിക്ക് ഇത്തരം മോശം അനുഭവം ഉണ്ടാവുമെന്ന് കരുതിയില്ലെന്നും ക്രൂരമായ ബോഡി ഷെയ്മിംഗിന് താന്‍ ഇരയായിട്ടുണ്ട് എന്നുമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.

നടിയുടെ വാക്കുകളിലേക്ക്…
തന്റെ അച്ഛനെ എല്ലാവര്‍ക്കും അറിയുന്നതിനാലും തന്റെ കുടുംബത്തെ അറിയുന്നതിനാലും തനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ല എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ തന്റെ ചിന്ത തെറ്റായിരുന്നു. അവര്‍ കരുണയില്ലാത്തവരാണ്. ആരും എവിടേയും നല്ലവരല്ല. പതിറ്റാണ്ടുകളായി മനുഷ്യര്‍ അനുഭവിക്കുന്നതാണ് ബോഡി ഷെയ്മിംഗ് എന്നും അത് നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്.

താന്‍ കുറച്ച് തടി വച്ചിരുന്നപ്പോള്‍ അവര്‍ പറഞ്ഞു താന്‍ ഭയങ്കര തടിയാണെന്ന്. ഇപ്പോള്‍ മെലിഞ്ഞപ്പോള്‍ അവര്‍ പറയുന്നത് വല്ലാതെ മെലിഞ്ഞുപോയി എന്നാണ്. നമ്മള്‍ക്ക് എല്ലാവരേയും സന്തോഷിപ്പിക്കാനാകില്ല. അതുകൊണ്ട് സ്വയം സന്തോഷിപ്പിക്കുക. സ്വയം തിരിച്ചറിയുക.

അതാണ് ജീവിതത്തില്‍ സഹായിക്കുന്ന യാത്ര. നിങ്ങള്‍ എന്ത് ചെയ്താലും വിധിക്കപ്പെടും. എന്ത് സംഭവിച്ചാലും നിങ്ങള്‍ക്ക് കുറ്റബോധം തോന്നരുത്. അതേസമയം, മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം മോണ്‍സ്റ്ററില്‍ നായികയായി മഞ്ചു എത്തുന്നുണ്ട്.