എന്റെ പേരിലും അമ്പലമുണ്ട്! പിറന്നാള്‍ ദിനം പൂജയും പായസവിതരണവും നടക്കാറുണ്ട്-ലക്ഷ്മി നായര്‍

താരങ്ങളോട് തമിഴ്‌നാട്ടുകാര്‍ക്ക് ആരാധന കുറച്ച് കൂടുതല്‍ ആണ്. താരങ്ങള്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ ബലി കൊടുത്ത ആരാധകരും ഉണ്ട് അവിടെ. മാത്രമല്ല ജീവിച്ചിരിക്കുന്ന താരങ്ങള്‍ക്കായി ക്ഷേത്രം പണിയുന്ന ആരാധകരും തമിഴകത്ത് ഉണ്ട്. അഠുത്തിടെയാണ് നടി ഹണി റോസ് തന്റെ പേരില്‍ ആരാധകന്‍ അമ്പലം പണിത വിവരം വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ പാചക വിദഗ്ധയും ടെലിവിഷന്‍ അവതാരകയുമായ ലക്ഷ്മി നായരും തന്റെ പേരിലും അമ്പലം പണിതിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് താരം തന്റെ പേരില്‍ അമ്പലം പണിത ആരാധകനെ കുറിച്ച് പറയുന്നത്.

ലക്ഷ്മി നായര്‍ക്ക് ഒരു അമ്പലമുണ്ടെന്ന് കേട്ടിട്ടുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്. മുനിയാണ്ടി എന്ന പേരിലുള്ള ആരാധകനാണ് അമ്പലം നിര്‍മിച്ചിട്ടുള്ളതെന്ന് അവര്‍ പറയുന്നു.

തന്റെ ജന്മദിനത്തിന് അവിടെ വലിയ ആഘോഷ പരിപാടികള്‍ നടക്കാറുണ്ട്. പൂജ മുതല്‍ പായസം വിതരണം വരെ നടക്കാറുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇതുവരെ ക്ഷേത്രം നേരില്‍ കണ്ടിട്ടില്ല. ഒരു തവണ അവിടെ പോയിക്കാണണമെന്നു ലക്ഷ്മി നായര്‍ പറയുന്നു.

Anu B